Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കേരളത്തില്‍ എവിടെ താന്‍ മത്സരിച്ചാലും ജയിക്കും, തിരഞ്ഞെടുപ്പില്‍ ശബരിമലയാണ് പ്രധാന വിഷയം, മത്സരിക്കുന്ന എംഎല്‍എമാര്‍ രാജിവയ്ക്കണം: കുമ്മനം

ന്യൂഡല്‍ഹി: കേരളത്തില്‍ ഏതു മണ്ഡലത്തില്‍ താന്‍ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നു കുമ്മനം രാജശേഖരന്‍.  പാര്‍ട്ടി നല്‍കുന്ന ഏത്...

ന്യൂഡല്‍ഹി: കേരളത്തില്‍ ഏതു മണ്ഡലത്തില്‍ താന്‍ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നു കുമ്മനം രാജശേഖരന്‍. 

പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും. വിശ്വാസവും വികസനവും വിമോചനവുമാണ് കേരളത്തിന് ആവശ്യം.

ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ല. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല താന്‍  രാഷ്ട്രീയത്തില്‍ വന്നതെന്നും ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാ സ്ഥാപനത്തോടുള്ള അവഹേളനമല്ലെന്നും കുമ്മനം പറഞ്ഞു.

ഗവര്‍ണര്‍ സ്ഥാനമുപേക്ഷിച്ചു വന്നത് നിബന്ധനയോടെയല്ല. തുറന്ന മനസ്സോടെയാണ് വരുന്നത്. സംഘടനയാണ് എല്ലാ കാര്യത്തിലും തീരുമാനമെടുക്കുക. സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കഴിയുന്നത്ര ഭംഗിയായും അച്ചടക്കത്തോടെയും ചെയ്തു തീര്‍ക്കും.

വരുന്ന തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകും. കേരളത്തിലെ ജനം ബി.ജെ.പിക്കൊപ്പം നില്‍ക്കും. ശബരിമല എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ്.

എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം വേണം. എന്നാല്‍, ശബരിമല കേവലം ഒരു മത വിഷയമല്ല. ബി.ജെ.പി മാത്രമാണ് ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നതെന്ന് ഒരു അഭിമുഖത്തില്‍ കുമ്മനം പറഞ്ഞു.

കേരള രാഷ്ട്രീയം മാറിമറിഞ്ഞു വരികയാണ്. കേരളത്തില്‍ മാത്രമാണ് മതപീഡനം നടന്നത്. ഇന്ത്യയില്‍ മറ്റൊരിടത്തും മതപീഡനം നടന്നിട്ടില്ല. കേരള ജനത ബി.ജെ.പിക്കൊപ്പം നില്‍ക്കും. സര്‍ക്കാര്‍ വിശ്വാസികളുടെ മേല്‍ കൈകടത്താന്‍ ശ്രമിക്കുന്നു. മതസ്ഥാപനങ്ങളെ സര്‍ക്കാര്‍ സ്വന്തം കറവപ്പശുക്കളാക്കി.

തന്നെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളോട് എതിര്‍പ്പില്ലെന്നും അതിലെ നര്‍മ്മം ആസ്വദിക്കുന്നുവെന്നും കുമ്മനം പറഞ്ഞു. ചെയ്യുന്നത് ശരിയെന്നു ബോധ്യമുണ്ടെങ്കില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ട ആവശ്യമില്ല.

സി.പി.എം മുരടിച്ചുവെന്നാണ് അവരുടെ സ്ഥാനാര്‍ഥിപ്പട്ടിക വ്യക്തമാക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ സ്ഥാനം രാജിവച്ചിട്ടു മത്സരിക്കാനിറങ്ങണമെന്നും അതാണ് രാഷ്ട്രീയ മര്യാദയും അന്തസ്സുമെന്നും കുമ്മനം പ്രതികരിച്ചു.

Keywords: Kummanam Rajasekharan, BJP, Kerala, General Elections, CPM, congress



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: കേരളത്തില്‍ എവിടെ താന്‍ മത്സരിച്ചാലും ജയിക്കും, തിരഞ്ഞെടുപ്പില്‍ ശബരിമലയാണ് പ്രധാന വിഷയം, മത്സരിക്കുന്ന എംഎല്‍എമാര്‍ രാജിവയ്ക്കണം: കുമ്മനം
കേരളത്തില്‍ എവിടെ താന്‍ മത്സരിച്ചാലും ജയിക്കും, തിരഞ്ഞെടുപ്പില്‍ ശബരിമലയാണ് പ്രധാന വിഷയം, മത്സരിക്കുന്ന എംഎല്‍എമാര്‍ രാജിവയ്ക്കണം: കുമ്മനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLmls_gBqd0P_bYAxYf7EpkbCEy3zB2aYBNTjsc7yytvZC3prKLzFXE6tU2MQyhey2A_r1-EY3TxIByr98Jc84ZTr-9-aIMAvTZJMu4hUaOLtwIUw5K98hwT97jpZM8HVOXJAFCFT2uGQ/s640/kummanam+vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLmls_gBqd0P_bYAxYf7EpkbCEy3zB2aYBNTjsc7yytvZC3prKLzFXE6tU2MQyhey2A_r1-EY3TxIByr98Jc84ZTr-9-aIMAvTZJMu4hUaOLtwIUw5K98hwT97jpZM8HVOXJAFCFT2uGQ/s72-c/kummanam+vyganews.png
www.vyganews.com
https://www.vyganews.com/2019/03/kummanam-confident-of-winning-election.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/03/kummanam-confident-of-winning-election.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy