Search

പത്തനംതിട്ടയില്‍ സുരേന്ദ്രനു സാദ്ധ്യതയേറുന്നു, എംടി രമേശും കണ്ണന്താനവും സീറ്റിനായി പിന്നാലെ


പത്തനംതിട്ട : പത്തനംതിട്ട ലോക് സഭാ സീറ്റില്‍ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തന്നെ ഇറക്കി മണ്ഡലം പിടിക്കാന്‍ ബിജെപി നേതൃത്വം തത്വത്തില്‍ ധാരണയിലെത്തിയതായി സൂചന.

ബിജെപി ഏറ്റവും ജയസാദ്ധ്യത കാണുന്ന സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് പത്തനംതിട്ട. തിരുവനന്തപുരമാണ് അവരുടെ കണക്കിലെ ഒന്നാം സ്ഥാനത്തുള്ള സീറ്റ്.

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട പിടിക്കാന്‍ നല്ലൊരു നേതാവുണ്ടെങ്കില്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

എന്നല്‍, സുരേന്ദ്രനെ വെട്ടി എംടി രമേശിനെ ഇറക്കാനും എതിര്‍വിഭാഗം പദ്ധതിയിടുന്നുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ മത്സരിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചില ചരടുവലികളും നടക്കുന്നു.

ശബരിമലയുടെ പേരില്‍ ആഴ്ചകളോളം സുരേന്ദ്രന്‍ ജയിലില്‍ കിടന്നതുള്‍പ്പെടെ വോട്ടു കിട്ടാന്‍ സഹായകമാവുമെന്നു ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.

എന്‍.എസ്.എസ് നേതൃത്വത്തിനും സുരേന്ദ്രനോടു പ്രിയമുണ്ട്. മന്നം സമാധി ദിനത്തില്‍ പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനും കെ.സുരേന്ദ്രന്‍ എത്തിയിരുന്നു.പന്തളം കൊട്ടാരക്കാര്‍ക്കും പ്രിയം സുരേന്ദ്രനെയാണ്.

ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത് സുരേന്ദ്രനാണ്. ഇതും അദ്ദേഹത്തിനായിരിക്കും സീറ്റെന്നു നല്കുന്ന സൂചനയാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പത്തനംതിട്ടയില്‍ സുരേന്ദ്രനു സാദ്ധ്യതയേറുന്നു, എംടി രമേശും കണ്ണന്താനവും സീറ്റിനായി പിന്നാലെ