തൃശൂര്‍: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിശ്ചയിച്ച പരിപാടികളൊന്നിലും പങ്കെടുക്കാനാവാതെ വിട്ടുനില്‍ക്കുന്നു. ...
തൃശൂര്‍: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിശ്ചയിച്ച പരിപാടികളൊന്നിലും പങ്കെടുക്കാനാവാതെ വിട്ടുനില്‍ക്കുന്നു.
തൊണ്ടവേദന നിമിത്തമാണ് മുഖ്യമന്ത്രി ചടങ്ങുകളില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്ന് ഔദ്യോഗികമായി വിശദീകരണമുണ്ട്.
കേരള വനം ഗവേഷണ കേന്ദ്രത്തിലെ പുതിയ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം, തെക്കുംകര പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് തൃശൂരില്‍ നിശ്ചയിച്ചിരുന്ന ചടങ്ങുകള്‍. ഈ ചടങ്ങുകള്‍ മറ്റു മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാര്‍ സംസാര നിയന്ത്രണം നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം 27ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. തൊണ്ട വേദനയായിരുന്നു കാരണം.

COMMENTS