ഷിംല: ബാലകോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍. ബാലകോട്ടില്‍ വ്യ...
ഷിംല: ബാലകോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍. ബാലകോട്ടില്‍ വ്യോമാക്രമണം നടത്തിയെന്നും നിരവധി ജെയ്ഷെ ഭീകരരെ വധിച്ചുയെന്നും ഇന്ത്യ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ വിദേശ മാധ്യമങ്ങളും പ്രതിപക്ഷവും ഇക്കാര്യം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ കാരണത്താലാണ് മരിച്ച സൈനികരുടെ ബന്ധുക്കള്‍ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ശ്യാമിലി സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശി രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് ഈ ആവശ്യവുമായി ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ആക്രമണം നടന്നു എന്നതില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നും എന്നാല്‍ നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാന് അവകാശപ്പെടുന്നതിനാല്‍ തങ്ങളുടെ ബന്ധുക്കളുടെ മരണത്തിന് പ്രതികാരം ചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് അവര്‍ ചോദിക്കുന്നത്. അതിനാല്‍ തെളിവ് നല്കിയാല് മാത്രമേ സമാധാനമാകൂയെന്ന് അവര്‍ വ്യക്തമാക്കുന്നു.
Keywords: Balakot, Attack,, Relatives, Pakistan, India

COMMENTS