തിരഞ്ഞെടുപ്പിനു മുന്‍പ് നീരവ്മോഡിയെ ഇന്ത്യയില്‍ എത്തിക്കാനായാല്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് അതു വലിയൊരു രാഷ്ട്രീയ നേട്ടമാവും ന്യൂഡല്‍...
തിരഞ്ഞെടുപ്പിനു മുന്‍പ് നീരവ്മോഡിയെ ഇന്ത്യയില്‍ എത്തിക്കാനായാല്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് അതു വലിയൊരു രാഷ്ട്രീയ നേട്ടമാവും
ന്യൂഡല്‍ഹി: 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങി ബ്രിട്ടനിലെത്തിയ വിവാദ വ്യവസായി നീരവ് മോഡിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് ബ്രിട്ടീഷ് കോടതിയുടെ നടപടി. ഈ മാസം 25ന് നീരവ് മോഡിയെ ഹാജരാക്കണമെന്നാണ് ഉത്തരവ്.
മോഡി പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡി ലണ്ടനില്‍ എട്ട് ദശലക്ഷം പൗണ്ടിന്റെ ആഡംബര വില്ല പണിയുകയാണെന്നും ലണ്ടനിലെ സോഹോയില്‍ വജ്രവ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മോഡിയുടെ വീഡിയോയും ടെലിഗ്രാഫ് പുറത്തുവിട്ടിരുന്നു.
ബ്രിട്ടീഷ് പെന്‍ഷന്‍ മന്ത്രാലയം മോഡിക്ക് ഇന്‍ഷുറന്‍സ് നമ്പര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതിയും മോഡിക്കു കിട്ടിയിരുന്നു.
അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതോടെ നീരവ് മോഡി എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലായേക്കും. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലായിരിക്കും വിചാരണ. കോടതി ഉത്തരവുണ്ടായാല്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയുമാവാം.
മോഡി ബ്രിട്ടനില്‍ കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അവിടെനിന്നു നാടുകടത്താന്‍ ഇന്ത്യന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തും. തിരഞ്ഞെടുപ്പിനു മുന്‍പ് മോഡിയെ ഇന്ത്യയില്‍ എത്തിക്കാനായാല്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് അതു വലിയൊരു രാഷ്ട്രീയ നേട്ടമായി മാറുകയും ചെയ്യും.
Keywords: Neerav Modi, Narendra Modi, London, Scam, Telegraph
 

 
							     
							     
							     
							    
 
 
 
 
 
COMMENTS