Search

അഭിനന്ദന്‍ ഇന്ത്യയ്ക്കു വീരപുരുഷന്‍, പാകിസ്ഥാനും അമേരിക്കയ്ക്കും പക്ഷേ കണ്ണിലെ കരട്


അഭിനന്ദ്

ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യാ ചരിത്രത്തിലെ വീരപുരുഷന്മാരുടെ ഗണത്തിലേക്ക് ഉയരുമ്പോള്‍ ആ പേര് പാകിസ്ഥാനു മാത്രമല്ല, അമേരിക്കയ്ക്കും നെഞ്ചിടിപ്പു കൂട്ടുകയാണ്.

അമേരിക്കയുടെ അഭിമാനമായ എഫ് 16 പോര്‍വിമാനം വീഴ്ത്തിക്കൊണ്ടാണ് അഭിനന്ദന്‍ അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആക്രമണത്തിനു തിരിച്ചടി കൊടുക്കാനായി പാകിസ്ഥാന്‍ 16 യുദ്ധവിമാനങ്ങള്‍ ഒരുമിച്ച് അണിനിരത്തിയായിരുന്നു ബുധനാഴ്ച വന്നത്. ഇതില്‍ എട്ട് എഫ് 16 പോര്‍ വിമാനങ്ങളും നാലു വീതം ജെ എഫ് 17, മിറാഷ് 5- വിമാനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

ഈ വേളയില്‍ ഇന്ത്യന്‍ പക്ഷത്ത് എട്ടു വിമാനങ്ങളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവ വിദൂര കേന്ദ്രങ്ങളില്‍ നിന്നു കുതിച്ചെത്തുന്നതിനു മുന്നേ പാക് പോര്‍വിമാനങ്ങള്‍ എത്തിയിരുന്നു.

പതിനാറ് ശത്രു വിമാനങ്ങളെ എട്ടു വിമാനങ്ങള്‍ കൊണ്ട് ഇന്ത്യയുടെ വീരയോദ്ധാക്കള്‍ നേരിടുകയായിരുന്നു.


ഇന്ത്യക്കുണ്ടായിരുന്നതാകട്ടെ, രണ്ടു വീതം മിഗ് 21 ബൈസണ്‍, മിറാഷ് 2000 പിന്നെ നാലു സുഖോയ് 30 എംകെ ഐയുമായിരുന്നു. പാകിസ്ഥാന്റെ വിമാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പ്രഹരശേഷിയിലും വേഗത്തിലും പിന്നിലായിരുന്നു.

പാക് പക്ഷത്തുനിന്നു വ ന്നവയില്‍ മൂന്ന് എഫ് 16 പോര്‍ വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു കയറിവന്നത്. മറ്റുള്ളവ അതിര്‍ത്തിക്കപ്പുറത്ത് പറന്ന് പാക് വിമാനങ്ങള്‍ക്ക് പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും നല്കി.

ഇന്ത്യയുടെ ബ്രിഗേഡ്, ബറ്റാലിയന്‍ ആസ്ഥാനങ്ങളാണ് വിമാനങ്ങളുടെ ലക്ഷ്യമെന്ന് ഏതാണ്ട് വ്യക്തമായി. ഈ വേളയില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തന്റെ മിഗ് 21 ബൈസണില്‍ നിരീക്ഷണപ്പറക്കലിലായിരുന്നു. പാക് വിമാനങ്ങളുടെ വരവറിഞ്ഞ് അദ്ദേഹം പിന്നാലെ കുതിച്ചു. ഒരുവേള രണ്ടു എഫ്16കള്‍ക്കിടയില്‍ അഭിനന്ദന്റെ മിഗ് കുടുങ്ങി.


കടുത്ത വിഷമഘട്ടത്തിലും പതറാതെ തന്റെ പോര്‍ വിമാനത്തില്‍ നിന്ന് അമേരിക്കന്‍ നിര്‍മിത എഫ് 16ലേക്ക് അഭിനന്ദന്‍ മിസൈല്‍ തൊടുത്തു. ഇതിനിടെ ശത്രുവിമാനത്തില്‍ നിന്നുള്ള മിസൈലേറ്റ് അഭിനന്ദന്റെ വിമാനവും തകരുകയായിരുന്നു. ഇതിനിടെ ഇജക്ട് സംവിധാനം പ്രവര്‍ത്തിപ്പിച്ച് പാരചൂട്ടു വഴി താഴെയിറങ്ങിയ അദ്ദേഹം ചെന്നുപെട്ടത് പാക് അധിനിവേശ കശ്മീരിലായിരുന്നു.

അമേരിക്കയെ വിഷമിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അവര്‍ അവകാശപ്പെടുന്ന എഫ് 16 പോര്‍ വിമാനത്തെ അതിലും എത്രയോ താഴെ നില്‍ക്കുന്ന മിഗ് കൊണ്ടു വീഴ്ത്തിയത് അമേരിക്കയ്ക്കു കടുത്ത ക്ഷീണമായിട്ടുണ്ട്.

പറക്കുന്ന ശവപേടകമെന്നാണ് പോര്‍വിമാനങ്ങളെക്കുറിച്ചു പറയുമ്പോള്‍ മിഗ് 21നെ പറയുന്നത്. കാലപ്പഴക്കം ചെന്ന ഈ വിമാനങ്ങള്‍ തകരുന്നത് പതിവാണ്. ഇപ്പോള്‍ നിരീക്ഷണത്തിനു മാത്രമാണ് ഇന്ത്യ മിഗ് ഉപയോഗിക്കുന്നത്. അത്തരമൊരു വിമാനം ഉപയോഗിച്ച് ഇന്ത്യ സമര്‍ത്ഥമായി അമേരിക്കയുടെ പേരുകേട്ട വിമാനത്തെ വീഴ്ത്തിയത് ലോകമാകെ യുദ്ധവിമാന വിദഗ്ദ്ധര്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് അമേരിക്കയ്ക്കു ക്ഷീണമായത്.

ഇതിന്റെ പേരില്‍ പാകിസ്ഥാനുമായി അമേരിക്ക ഇടയുകയും ചെയ്തിട്ടുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിനാണ് പാകിസ്ഥാന് അമേരിക്ക എഫ് 16 കൊടുത്തത്. അത് യുദ്ധാവശ്യത്തിനായി മറ്റൊരു രാജ്യത്തിനെതിരേ ഉപയോഗിക്കരുതെന്നു നേരത്തേ തന്നെ വിലക്കിയിട്ടുള്ളതാണ്. ആ വിലക്കു മറികടന്നു ഇന്ത്യയ്‌ക്കെതിരേ ഉപയോഗിച്ചതിനാണ് പാകിസ്ഥാനെതിരേ അമേരിക്ക തിരിഞ്ഞിരിക്കുന്നത്.

പക്ഷേ, അമേരിക്കയുടെ യഥാര്‍ത്ഥ ദുഃഖം പാകിസ്ഥാന്‍ വിമാനത്തിന്റെ പേരു കളഞ്ഞതിലാണ്. ഇന്ത്യയ്‌ക്കെതിരേ എഫ് 16 ഉപയോഗിച്ചില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. എന്നാല്‍, അഭിനന്ദന്‍ വീഴ്ത്തിയ വിമാനത്തിന്റെ ചിത്രങ്ങള്‍ സഹിതം ഇന്ത്യ ആ കള്ളം പൊളിക്കുകയും ചെയ്തു.

Keywords: MiG-21, USSR, Indian Air Force, Pakistan Air Force, F-16 Falcon, LOC, Mirage-2000, Dassault Aviation,  French company, Rafale Medium Multi-Role Combat Aircrafts, Jaish-e-Mohammed, Line of Control, Kargil war, U.S, Lockheed Martin vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അഭിനന്ദന്‍ ഇന്ത്യയ്ക്കു വീരപുരുഷന്‍, പാകിസ്ഥാനും അമേരിക്കയ്ക്കും പക്ഷേ കണ്ണിലെ കരട്