Search

കോടതിയലക്ഷ്യ കേസിലെ ഉത്തരവ് അപ്‌ലോഡ് ചെയ്തപ്പോള്‍ തിരിമറി നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട ഉത്തരവില്‍ തിരുത്തല്‍ നടത്തിയതിന് രണ്ടു ജീവനക്കാരെ പിരിച്ചുവിട്ട് സുപ്രീംകോടതി. അനില്‍ അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റ വകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിലാണ് നടപടി. ബുധനാഴ്ച വൈകിട്ട് ചീഫ് ജസ്റ്റീസാണ് നടപടി സ്വീകരിച്ചത്.

ഈ കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ജനുവരി ഏഴിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ് നല്‍കിയിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്.

ഇതു ശ്രദ്ധയില്‍പ്പെട്ട കോടതി ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെ പിരിച്ചുവിടുകയായിരുന്നു.

keywords: Supreme court, Anil Ambani, Upload, Suspension



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോടതിയലക്ഷ്യ കേസിലെ ഉത്തരവ് അപ്‌ലോഡ് ചെയ്തപ്പോള്‍ തിരിമറി നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് സുപ്രീംകോടതി