ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കാനുറച്ച്, കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജ...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കാനുറച്ച്, കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
ആറു മണിക്കൂറോളമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവിനെ ഇഡി തലങ്ങും വിലങ്ങും ചോദ്യം ചെയ്തത്. ഭാര്യയുമൊത്താണ് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. കോടതി നിര്‍ദേശ പ്രകാരമാണ് ചോദ്യം ചെയ്യല്‍.
ലണ്ടനില്‍ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിലാണ് അന്വേഷണം. മൂന്ന് വില്ലകളും ആഡംബര ഫ്ളാറ്റുകളും 2005-2010 കാലത്ത് വാദ്ര ലണ്ടനില്‍ വാങ്ങിയെന്നതാണ് കേസ്.
തനിക്ക് ലണ്ടനില്‍ വസ്തുക്കളില്ലെന്നും ഇതൊന്നും തന്റേതല്ലെന്നും വാദ്ര ഉറപ്പിച്ചു പറഞ്ഞു. ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. ആയുധ ഇടപാടുകളിലെ ഇടനിലക്കാരന് സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം വന്നു. ഭണ്ഡാരിയെയും അയാളുടെ ബന്ധു സുമിത് ചന്ദയേയും അറിയില്ലെന്ന് വാദ്ര പറഞ്ഞു.
40ലേറെ ചോദ്യങ്ങള്‍ എഴുതി തയ്യാറാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാദ്രയെ കുടുക്കാന്‍ നോക്കിയത്. വദ്രയോടു ചോദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഭര്‍ത്താവിനെ അനുഗമിച്ച ശേഷം അവിടെ നിന്നു കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി പ്രിയങ്ക ആദ്യമായി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തതും ശ്രദ്ധേയമായി.
വൈകിട്ടു നാലേമുക്കാലോടെ എഐസിസി ആസ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് വന്‍ വരവേല്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. അമ്മ സോണിയാ ഗാന്ധിയെ കണ്ടതിനുശേഷമാണ് പ്രിയങ്ക ചുമതലയേറ്റത്.
തന്റെ ഭര്‍ത്താവിനെതിരായ നടപടി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് ചുമതലയേറ്റ ശേഷം പ്രിയങ്ക മാധ്യമങ്ങളോടു പ്രതികരിച്ചു. അദ്ദേഹം എന്റെ ഭര്‍ത്താവാണ്. ഞാന്‍ കുടുംബത്തോടൊപ്പം നില്ക്കും. വാദ്രയെ വേട്ടയാടാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്ന- പ്രിയങ്ക പ്രതികരിച്ചു.
വൈകിട്ട് മൂന്നേമുക്കാലോടെയാണ് ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പ്രിയങ്കയ്ക്കൊപ്പം വാദ്ര എത്തിയത്. ആദ്യമായാണ് വാദ്ര ഒരു അന്വേഷണ ഏജന്‍സിക്കു മുന്പില് ഹാജരാകുന്നത്. ഈ കേസില്‍ ഫെബ്രുവരി 16 വരെ വാദ്രയ്ക്ക് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.
Keywords: Congress general secretary, Priyanka Gandhi Vadra, Robert Vadra, Enforcement Directorate, Rahul Gandhi, Priyanka Gandhi, Crorepati, BJP, Union government
COMMENTS