ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയേക്കുമെന്നു കരുതുന്ന റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയേക്കുമെന്നു കരുതുന്ന റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശേഷം ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്നു റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിന് സിഎജി അന്തിമരൂപം നല്‍കിയെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് തയ്യാറായെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രപതി ഭവനായിരിക്കും ലോക്സഭാ സ്പ്പീക്കര്ക്കും രാജ്യസഭാ ഉപാദ്ധ്യക്ഷനും റിപ്പോര്‍ട്ട് കൈമാറുക.
എന്നാല്‍, തിങ്കളാഴ്ച തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നതു സംബന്ധിച്ച് സര്‍ക്കാരും സിഎജിയുമായി ആശയവിനിമയം നടത്തുകയാണെന്ന് ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്തായാലും റിപ്പോര്‍ട്ട് അധികം വൈകില്ലെന്നു ചുരുക്കം.
പ്രതിപക്ഷം ഏറ്റവും വലിയ ആയുധമായി എടുത്തിരിക്കുന്നത് റഫാല്‍ റിപ്പോര്‍ട്ടാണ്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന് വന്‍ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ചു സര്‍ക്കാരുമായി വഴിവിട്ട് സമാന്തര ഇടപെടല്‍ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായും റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നികുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഏറെ പണിപ്പെടേണ്ടി വന്നിരുന്നു.
ഇന്ത്യന്‍ സംഘവും പ്രതിരോധ മന്ത്രാലയവും കൂടിയാലോചനയ്ക്കായുള്ള ചര്‍ച്ച നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടല്‍ രാജ്യതാത്പര്യങ്ങള്‍ക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ കുറിപ്പെഴുതിയിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മോഹന്‍ കുമാര്‍ എഴുതിയ കത്താണ് പുറത്തുവന്നത്. മോഹന്‍ കുമാറിനെ തന്നെ നിര്‍ബന്ധിച്ചു രംഗത്തിറക്കിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത്.
COMMENTS