Search

പി.പി.മുകുന്ദന്‍ ബി.ജെ.പിയുടെ വഴിമുടക്കുമോ?


എം.ബി.സന്തോഷ്

ലോക്‌സഭാ തിരഞ്ഞെടുപ്പു സര്‍വ്വേകളില്‍ ബി.ജെ.പി മുണിക്ക് കേരളത്തില്‍ ഒരു സീറ്റെന്ന പ്രവചനത്തില്‍ ആനന്ദിച്ചിരുന്ന കേന്ദ്രഭരണകക്ഷിക്ക് അപ്രതീക്ഷിതമായേറ്റ വെള്ളിടിയാണ്  പി.പി.മുകുന്ദന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എതിനപ്പുറം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ കെ. കരുണാകരന്‍ കഴിഞ്ഞാല്‍ തന്ത്രങ്ങളും അടവുകളും ഇത്രയേറെ ഹൃദിസ്ഥമായ മറ്റൊരാള്‍ മുകുന്ദനെപ്പോലെ ഇല്ല എതാണ് പാര്‍ട്ടിയെ അമ്പരപ്പിക്കുന്നത്. ഇത്തവണ തിരുവനന്തപുരത്തുനിന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന ബി.ജെ.പി നേതാക്കളുടെ ഉറച്ച ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിയുടെ ഈ മുന്‍ നേതാവിന്റെ നീക്കം.

തിരുവനന്തപുരത്ത് ഇത്തവണ കാവിക്കൊടി പാറും എന്ന വിശ്വാസത്തില്‍ പി.എസ്. ശ്രീധരന്‍പിള്ള മുതല്‍ പ്രമുഖ നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥിത്തത്തിനായി കരുക്കള്‍ നീക്കുകയായിരുന്നു. കേരളത്തിലെ ഏതു മണ്ഡലത്തിലും ഏറ്റവും 'ഡിമാന്‍ഡു' ള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണെങ്കിലും അദ്ദേഹത്തെ കളത്തിലിറക്കാതിരിക്കാനും പ്രത്യേകിച്ച് തിരുവനന്തപുരത്താകാതിരിക്കാനും ഔദ്യോഗികമായിത്തന്നെ ഇടപെടല്‍ ശക്തമാണ്. കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കേസും അവിടെ എത്രയോ മാസം കഴിഞ്ഞ് വരാനിരിക്കു ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന് വിലക്ക്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേന്ദ്രനെ ഇറക്കാനായിരുന്നു തീരുമാനമെങ്കിലും സംഘപരിവാറിന്റെ എതിര്‍പ്പാണ് വിനയായത്. വി.മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരു കാലയളവിലൊന്നും  പിന്‍സീറ്റ് ഡ്രൈവിംഗ് ബി.ജെ.പിയില്‍ അനുവദിക്കാതിരുതിനാല്‍ പരിവാറിന് കാഴ്ചക്കാരുടെ റോളേ ഉണ്ടായിരുന്നുള്ളൂ. ആ കാലയളവിലാണ് ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി ഉയര്‍ന്നത്. അന്നും ഇന്നും മുരളീധരന്റെ വലംകൈയായ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായാല്‍ ബി.ജെ.പിയില്‍ വീണ്ടും സംഘപരിവാറിന് പഴയ അവസ്ഥ ഉണ്ടാവുമോ എന്ന ആശങ്കയുണ്ട്. അതിനാലാണ് അവര്‍ സുരേന്ദ്രന്റെ പേര് വെട്ടിയത്.


മെഡിക്കല്‍ കോളേജ് കോഴ ഉള്‍പ്പെടെ ഒരു അഴിമതിയുടെയും ഭാരം തീണ്ടാത്ത നേതാക്കളെ മാറ്റി നിര്‍ത്തിയാണ് ബി.ജെ.പി സംസ്ഥാനത്ത് ശബരിമല  സമരം ഉള്‍പ്പെടെ സംഘടിപ്പിച്ചതെങ്കിലും അതൊക്കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇടപെട്ട് അവര്‍ക്കനുകൂലമാക്കി മാറ്റിയതില്‍ ഔദ്യോഗിക നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പ്രകടിപ്പിക്കാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തുനിന്ന് കൂട്ടത്തിലൊരാള്‍ ലോക്‌സഭയിലേക്ക് പോകണമെന്ന താല്പര്യം പ്രബലമായത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനമുപേക്ഷിച്ച് വന്നാല്‍ അദ്ദേഹം അല്ലെങ്കില്‍ പി.എസ്.ശ്രീധരന്‍പിള്ള എാണ് ഇക്കൂട്ടരുടെ നിലപാട്. എന്നാല്‍, ശ്രീധരന്‍പിള്ള നിന്നാല്‍ മത്സരരംഗത്ത് പിന്തള്ളപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തല്‍ ഒരു വിഭാഗം കേന്ദ്രനേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ാണ് രാജ്യസഭാ എം.പിയും നടനും തിരുവനന്തപുരത്തെ വോട്ടറുമായ സുരേഷ്‌ഗോപിയുടെ പേരും പരിഗണനയില്‍ വന്നത്. അങ്ങനെ, സുരേന്ദ്രനില്ലാതെതന്നെ തിരുവനന്തപുരത്ത് വിജയമുറപ്പിക്കാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുതിനിടയിലാണ് മുകുന്ദന്‍ കുറുകേ ചാടിവീഴുന്നത്.

മുമ്പ്, വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും യു.ഡി.എഫിനും ബി.ജെ.പിക്കും പൊതുസ്ഥാനാര്‍ത്ഥി വന്നതിനുപിന്നില്‍ പി.പി.മുകുന്ദനായിരുന്നു.അ് അതിന്റെ ഗുണം കിട്ടി എം.പിയായ കെ.മുരളീധരന്‍ ഇപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലെ വട്ടിയൂര്‍ക്കാവില്‍നിന്നുള്ള എം.എല്‍.എയാണ്. മുകുന്ദനോളം ബി.ജെ.പിയില്‍ താഴേക്കിടയിലുള്ള ആളുകളുമായി ആത്മബന്ധമുള്ള നേതാക്കള്‍ കുറവാണ്. ശിവസേന ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ളതിനാല്‍ അവര്‍ ഇപ്പോഴേ മുകുന്ദന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ആര്‍.എസ്.എസ്സാണ് മുകുന്ദനെ സംഘടനാ സെക്രട്ടറിയായി ബി.ജെ.പിയിലേക്ക് നിയോഗിച്ചത് എന്നതിനാല്‍ പരിവാറുമായി പല തലങ്ങളിലും ഇപ്പോഴും മുകുന്ദന് ഉറ്റബന്ധമുണ്ട്.


മുകുന്ദന്‍ മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ അത് ബി.ജെ.പിയുടെ സാദ്ധ്യതകളെ അട്ടിമറിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വിരുദ്ധാഭിപ്രായമില്ല. കുമ്മനം സംസ്ഥാന പ്രസിഡന്റായ ഉടനെ മുകുന്ദനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം സംസ്ഥാന സമിതി ഓഫീസിലെത്തുകയും ചെയ്തിരുന്നു. കുമ്മനത്തിന്റെ ക്ഷണത്തിന് വ്യാപകമായ എതിര്‍പ്പ് പാര്‍ട്ടിയില്‍ ഉണ്ടായതോടെ സംസ്ഥാന പ്രസിഡന്റുപോലും മുകുന്ദന്‍ എത്തിയപ്പോള്‍ ഇല്ലാതിരുന്നത് അദ്ദേഹത്തിന് ക്ഷീണമായി. ഇതോടെ പലഘട്ടങ്ങളിലും പാര്‍ട്ടിയെ ഉപദേശിച്ചും വിമര്‍ശിച്ചും നിലകൊണ്ട മുകുന്ദന്‍ ഇപ്പോള്‍ ചന്ദ്രഹാസമിളക്കുകയാണ്. പാര്‍ട്ടിയില്‍ ഒരു സ്ഥാനം നല്‍കിയാല്‍ മുകുന്ദന്‍ പിന്‍മാറുമെന്നു കരുതുവന്നരും കുറവല്ല. ആലിന്‍കായ് പഴുക്കാറായതോടെ കാക്കയ്ക്ക്് പിയെും വായ്പുണ്ണ്് എന്ന അവസ്ഥ വരുമോ എന്ന ആശങ്ക ബി.ജെ.പിയില്‍ പ്രബലമാണ്.

നിലവില്‍, കോണ്‍ഗ്രസ് എം.പി ശശിതരൂരിന് കടുത്ത എതിരാളികളെ കണ്ടെത്താന്‍ മറ്റുമുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന പ്രതീക്ഷ യു.ഡി.എഫ് വ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ കാബിനറ്റ് മന്ത്രിയാണ് തരൂരെന്ന് പ്രവര്‍ത്തകര്‍ ഉറപ്പുപറയുന്നു. ഇത് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുകയാണ്. മുമ്പത്തെപ്പോലെ തരൂരിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട മോശം അവസ്ഥ ഇപ്പോഴില്ലെന്നതും പ്രവര്‍ത്തകര്‍ അനുകൂലമായി കാണുന്നു.

എല്‍.ഡി.എഫില്‍ സി.പി.ഐക്കാണ് തിരുവനന്തപുരം സീറ്റ്. കഴിഞ്ഞ തവണ ഡോ.ബെനറ്റ്് എബ്രഹാമിലൂടെ  പേമെന്റ്  സീറ്റെന്ന നാണക്കേടില്‍പെട്ട പാര്‍ട്ടി ഇപ്പോള്‍ ദേശീയനേതാവ് ആനിരാജയിലെത്തി നില്‍ക്കുകയാണ്. മുന്‍മന്ത്രിയും രാജ്യസഭാ എം.പിയുമായ ബിനോയ്് വിശ്വം മുതല്‍ എ.ഐ.എസ്.എഫ് നേതാവ് ഡല്‍ഹി ജെ.എന്‍.യുവിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയുമായ അമിതാ ജയദീപുവരെ പരിഗണിക്കപ്പെടുന്നുണ്ട്. അതിനിടെ, മുന്‍മന്ത്രിയും മുന്‍ എം.പിയുമായ നീലലോഹിതദാസന്‍ നാടാര്‍ക്കുവേണ്ടി തിരുവനന്തപുരം നല്‍കി കഴിഞ്ഞ തവണ കിട്ടിയ കോട്ടയം തിരിച്ചെടുക്കണമെന്ന താല്പര്യം ജനതാദള്‍(എസ്്) നുണ്ട്.

santhoshmbtvm@gmail.com

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പി.പി.മുകുന്ദന്‍ ബി.ജെ.പിയുടെ വഴിമുടക്കുമോ?