മഞ്ചേശ്വരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളെ കൊല്ലുന്നതിനു മുന്‍പ് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയ...
മഞ്ചേശ്വരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളെ കൊല്ലുന്നതിനു മുന്‍പ് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്തായത് പാര്‍ട്ടിക്കു പുതിയ തലവേദനയായി.
സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകള്‍ വ്യാപകമായി പ്രചരിച്ചതോടെ സിപിഎമ്മിനു പ്രതിരോധിക്കാനാവാത്ത സ്ഥിതിയായിരിക്കുകയാണ്.
'ക്ഷമ നശിച്ചാല്‍ സിപിഎം ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോ. സിപിഎം കുതിച്ചുയരുമ്പോള്‍ മുന്നിലുള്ള ആരും ബാക്കിയുണ്ടാകില്ല. പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാനില്ലാത്ത വിധം ചിതറിപ്പോകും' എന്നാണ് മുസ്തഫയുടെ പ്രസംഗം.
കല്യോട്ട് ജനുവരി ഏഴിന് നടന്ന പൊതുയോഗത്തിലാണ് മുസ്തഫ ഇങ്ങനെ പ്രസംഗിച്ചത്.
എന്നാല്‍, താന്‍ കൊലവിളി നടത്തിയിട്ടില്ലെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ചതാണെന്നും മുസ്തഫ പ്രതികരിച്ചു.
COMMENTS