തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കോടതി വിധി. തല...
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കോടതി വിധി. തലശ്ശേരി പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ കേസിലെ മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നെങ്കിലും കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതാണ് ഇവരെ വെറുതെ വിടാന്‍ കാരണം.
ഫാ.റോബിന് വടക്കുംഞ്ചേരിയുടെ ശിക്ഷ അല്പ സമയത്തിനകം കോടതി പ്രഖ്യാപിക്കും.
Keywords: Kottiyoor case, Fr.Robin, Guilty, Rape case
COMMENTS