തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കിസാന്‍ സമ്മാന്‍ പദ്ധതിയുടെ കേരള തല ഉദ്ഘാടനം സംസ്ഥാനത്തെ അറിയിക്കാതെ കഴക്കൂട്ടത്തു വച്ച...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കിസാന്‍ സമ്മാന്‍ പദ്ധതിയുടെ കേരള തല ഉദ്ഘാടനം സംസ്ഥാനത്തെ അറിയിക്കാതെ കഴക്കൂട്ടത്തു വച്ചു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയതില്‍ ശക്തമായ പ്രതിഷേധവുമായി സര്‍ക്കാര്‍.
കണ്ണന്താനത്തിന്റേത് രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ആരോപിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ സംസ്ഥാനങ്ങളില്‍ നടത്താറുള്ളത്. കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ചു ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനും കൃഷിമന്ത്രി എന്ന നിലയില്‍ എന്നെ വിവരം അറിയിച്ചിട്ടില്ല.
ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിലാണ് കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല.
സ്ഥലം എംഎല്‍എയായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വിവരം അറിയിക്കുകയോ ചടങ്ങിലേക്ക് ക്ഷണിക്കുകയോ ചെയ്തില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് ക്ഷണിച്ചത്.
ഈ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് സുനില്‍ കുമാറും നിര്‍വഹിച്ചു. ഒരേ സമയം ഒരു പദ്ധതിക്കു രണ്ട് ഉദ്ഘാടനം നടന്നതും കൗതുകമായി.
ഫെഡറല്‍ സംവിധാനത്തോടുള്ള മര്യാദയില്ലായ്മയാണിത്. സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നിട്ടാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നത്. കേന്ദ്രം നേരിട്ട് വന്ന് നടപ്പാക്കുകയല്ല, സുനില്‍ കുമാര്‍ കോട്ടയത്ത് പറഞ്ഞു.
ഇതേസമയം, പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഗോരഖ്പുരില്‍ നിര്‍വഹിച്ചു. ആ ചടങ്ങിന്റെ സാക്ഷ്യം വഹിക്കല്‍ മാത്രമാണ് ശ്രീകാര്യത്തു നടന്നതെന്നായിരുന്നു കണ്ണന്താനത്തിന്റെ വിശദീകരണം.
COMMENTS