മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു കല്‍പ്പറ്റ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണ...
മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു
കല്‍പ്പറ്റ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി ആര് പി എഫ് ജവാന് വി വി വസന്തകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു.
രാത്രി പത്തുമണിയോടെ നടന്ന സംസ്കാര ചടങ്ങുകള്‍ക്കു സാക്ഷിയാകാന്‍ ആയിരക്കണക്കിനു പേരാണ് എത്തിയത്. എയര്‍ ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുരില്‍ ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ കൊണ്ടുവന്ന മൃതദേഹം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം , വ്യവസായ മന്ത്രി ഇ പി ജയരാജന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി. പൊലീസും സിആര്‍പിഎഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. എ കെ ശശീന്ദ്രന്, ഡോ. കെ ടി ജലീല്‍, എം പി മാരായ എം കെ രാഘവന്, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എം പി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്, ഷാഫി പറമ്പില്‍, പി അബ്ദുല്‍ ഹമീദ് തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജന് പുഷ്പചക്രം അര്‍പ്പിച്ചു. ഗവര്‍ണര്‍ക്കായി കളക്ടര്‍ അമിത് മീണ പുഷ്പചക്രം അര്പിച്ചു. വയനാട്ടിലേക്കുള്ള വിലാപയാത്രയില്‍ കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ലക്കിടി ഗവണ്മെന്റ് സ്കൂളില്‍ പൊതുദര്‍ശന വേളയില്‍ ഭൗതികശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒട്ടാകെ ഒഴുകിയെത്തി.
Keywords: Pulwama, CRPF, Terror Attack, Vasanth Kumar, Kalpetta
COMMENTS