ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ഇന്നു നടത്തിയ വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ച് ഇന്ത്യ. അമേരിക്ക, റഷ്യ, ബ...
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ഇന്നു നടത്തിയ വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ച് ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടന്, ആസ്ട്രേലിയ, ഇന്തോനേഷ്യ, ടര്‍ക്കി, ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരോടാണ് ഇന്ത്യ നിലപാട് വിശദീകരിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കത്തിന് തയ്യാറെടുത്തതെന്നും ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചു.
ഭീകരവാദം തുടച്ചുനീക്കാന്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്നും പാകിസ്ഥാന് മേഖലയിലെ ബാലാകോട്ട് പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പരിശീലനം നടക്കുന്നുയെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ഇന്ത്യ വിശദമാക്കി.
വ്യോമാക്രമണത്തെ തിരിച്ചടിയായോ സൈനിക നീക്കമായോ കാണേണ്ടതില്ലെന്നും കരുതല്‍ ആക്രമണമാണ് നടന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ഈ കരുതല്‍ നടപടിയിലൂടെ നാട്ടുകാര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
Keywords: India, Pakistan, Issue, Report

COMMENTS