അഭിനന്ദ് ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക് അധിനിവേശ കശ്മീരിലെ ജെയ്ഷെ മൊഹമ്മദ് ഭീ...
അഭിനന്ദ്
ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക് അധിനിവേശ കശ്മീരിലെ ജെയ്ഷെ മൊഹമ്മദ് ഭീകരതാവളം ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചു തരിപ്പണമാക്കി.
🇮🇳 I salute the pilots of the IAF. 🇮🇳
— Rahul Gandhi (@RahulGandhi) February 26, 2019
12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ദൗത്യം. വെളുപ്പിനു മൂന്നരയോടെ അധിനിവേശ കശ്മീരിലേക്കു പറന്ന വിമാനങ്ങള്‍ ആയിരം കിലോഗ്രാം വരുന്ന ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഭീകരതാവളത്തിനു നേര്‍ക്ക് വര്‍ഷിക്കുകയായിരുന്നു.
എന്നാല്‍, ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും തകര്‍ത്തതായി എ എന്‍ ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജെയ്ഷെ മൊഹമ്മദ് ഭീകരരുടെ ആല്‍ഫാ 3 കണ്ട്രോള് റൂമുകളും തകര്‍ക്കപ്പെട്ടതായും ആക്രമണം നൂറു ശതമാനം കൃത്യതയോടെ ആയിരുന്നുവെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യന്‍ ആക്രമണ വിവരം ആദ്യം ലോകത്തെ അറിയിച്ചത് പാകിസ്ഥാന് തന്നെയാണ്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ പോര് വിമാനങ്ങള്‍ വന്നുവെന്നും തങ്ങള്‍ തിരിച്ചടിച്ചതോടെ അവ മടങ്ങിപ്പോയെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
ഇതിനു പിന്നാലെ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തു വിടുകയായിരുന്നു.
COMMENTS