തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. ആറ്റുകാല...
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. ആറ്റുകാല്‍ ക്ഷേത്രദര്‍ശനത്തിനും പൊങ്കാലയിടാനുമായി ലക്ഷക്കണക്കിന് സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുകയാണ്.
പൊങ്കാലയ്ക്ക് ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ഭക്തര്‍ ക്ഷേത്ര പരിസരത്തും മറ്റും അടുപ്പുകൂട്ടി പൊങ്കാലയെന്ന പുണ്യനിമിഷത്തിനായി കാത്തിരിക്കുകയാണ്.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 നാണ് പൊങ്കാലയ്ക്ക് തുടക്കം കുറിക്കുന്നത്. 10.15ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും മേല്‍ശാന്തി അഗ്നിപടരും. തുടര്‍ന്ന് ഈ അഗ്നി മറ്റ് അടുപ്പുകളിലേക്കും വ്യാപിക്കും.
ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം വീണ്ടുമെത്തുമെന്ന പ്രാര്‍ത്ഥനയുമായി ഭക്തലക്ഷങ്ങള്‍ മടങ്ങും.
ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പ്രത്യേകം കെ.എസ്.ആര്.ടി.സി സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Attukal Pongala, Tomorrow, Police, Ladies, K.S.R.T.C

COMMENTS