കൃഷ്ണഗിരി : രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തെ ഇന്നിങ്സിനും 11 റണ്ണിനും വിദര്‍ഭ തോല്പിച്ചു. ടൂര്‍ണമെന്റില്‍നിന്ന് ക...
കൃഷ്ണഗിരി : രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തെ ഇന്നിങ്സിനും 11 റണ്ണിനും വിദര്‍ഭ തോല്പിച്ചു.
ടൂര്‍ണമെന്റില്‍നിന്ന് കേരളം പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് നേടിയ ദേശീയതാരം ഉമേഷ് യാദവ് തന്നെയാണ് രണ്ടാം ഇന്നിങ്സിലും കേരളത്തെ കെട്ടുകെട്ടിച്ചത്. 31 റണ്‍സ് വഴങ്ങി ഉമേഷ് വീഴ്ത്തിയത് അഞ്ചു വിക്കറ്റ്.
106 റണ്ണിന് ഒന്നാം ഇന്നിങ്സില്‍ പുറത്തായ കേരളം ബൗളിങ്ങിലൂടെ നല്ല തിരിച്ചുവരവ് നടത്തി വിദര്‍ഭയെ 208ന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ തുടക്കത്തില്‍ ചെറുത്തുനിന്നെങ്കിലും പിന്നെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ഏഴു റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിനു നഷ്ടപ്പെട്ടത് ഏഴു വിക്കറ്റുകള്‍! 102 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ഉച്ചഭക്ഷണത്തിന് മുമ്പേ ഏഴു വിക്കറ്റു പോയി.
ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക് (32) മാത്രമാണ് കേരളത്തിനുവേണ്ടി പൊരുതാനെങ്കിലും ശ്രമിച്ചത്. ജലജ് സക്സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന് ബേബി (0), മുഹമ്മദ് അസറുദ്ദീന് (1), വിനൂപ് (5), രാഹുല്‍ പി (0), സിജോ മോന ജോസഫ് (17), ബേസില്‍ തമ്പി (2), എം ഡി നിതീഷ് (3), സന്ദീപ് വാര്യര്‍ (4) എന്നിവരെല്ലാം പോയതുപോലെ മടങ്ങി.
ഇതോടെ കേരളത്തിന്റെ ഫൈനല്‍ മോഹങ്ങള്‍ ഒരിക്കല്‍ കൂടി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി.
COMMENTS