Search

സര്‍ക്കാരിന്റെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. ഇതിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.

സംസ്ഥാനത്ത് പ്രളയത്തിനുശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല, ശബരിമല വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു, സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം.

ഉച്ചവരെ സമരം തുടരും. ഇതോടൊപ്പം വിവിധ ജില്ലകളില്‍ കളക്ട്രേറ്റിനു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരവും സംഘടിപ്പിക്കുന്നുണ്ട്.

Keywords: U.D.F, Government, Strike, Today



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സര്‍ക്കാരിന്റെ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം