മുംബൈ: അറബിക്കടലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്...
മുംബൈ: അറബിക്കടലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടനയാണ് പ്രതിമ നിര്‍മ്മാണത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കിയത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ഇതേ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കരാറുകാര്‍ക്ക് മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് നിര്‍ദ്ദേശം നല്കി.
അതേ സമയം നിര്‍മ്മാണത്തിന്റെ വിലക്ക് നീക്കുന്നതിനായി സുപ്രീംകോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
Keywords: Sivaji, Statue, Construction, Supreme court

COMMENTS