പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ച് ഇന്നു രാവിലെ ശബരിമല നട അടച്ചു. പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മ...
പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ച് ഇന്നു രാവിലെ ശബരിമല നട അടച്ചു.
പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി.
നട അടച്ചതിനു പിന്നാലെ രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങി.
മാളികപ്പുറത്തു ശനിയാഴ്ച രാത്രി നടന്ന കുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനത്തിനു സമാപനമായത്.
പമ്പയില്‍നിന്നുള്ള മലകയറ്റം ശനിയാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു.
കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12നു വൈകുന്നേരം വീണ്ടും നട തുറക്കും.
Keywords: Sabarimala, Makaravilakku, Lord Ayyappa, Panthalam
COMMENTS