സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് ആക്രമിച്ച ഡിവൈഎഫ്ഐക്കാരെ പിടികൂടുന്നതിനു വേണ്ടി സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ഐപിഎസ...
സ്വന്തം ലേഖകന്‍
എഡിജിപി മനോജ് എബ്രഹാമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈത്രയുടെ നടപടി അന്വേഷിക്കുന്നത്. ചൈത്ര തെറ്റൊന്നും ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ട് മനോജ് എബ്രഹാം സമര്‍പ്പിച്ചാല്‍ സര്‍ക്കാരിന് അതൊരു ക്ഷീണമായി മാറും.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ രാത്രിയില്‍ കടന്നുകയറി പരിശോധന നടത്തിയ ചൈത്രയ്ക്കെതിരേ നടപടി വേണമെന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉള്‍പ്പെടെ ആവശ്യമുന്നയിച്ചു നില്‍ക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് വരുന്നത്.
മാത്രമല്ല, ചൈത്രയ്ക്കെതിരേ നടപടി എടുക്കുന്നതിനെതിരേയാണ് ഐപിഎസ് അസോസിയേഷനും നിലപാടെടുത്തിരിക്കുന്നത്. സ്വന്തം ചുമതല നട്ടെല്ലോടെ ചെയ്ത ഉദ്യോഗസ്ഥയെ പിന്തുണയ്ക്കണമെന്ന നിലപാടാണ് അസോസിയേഷനുള്ളത്.
മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അവര്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നു വിവരം കിട്ടിയത്. ഇതിനെ തുടര്‍ന്നായിരുന്നു ചൈത്ര പൊലീസ് സംഘവുമായി പാര്‍ട്ടി ഓഫീസിലെത്തിയത്. പത്തു മിനിറ്റ് അവിടെ പരിശോധന നടത്തുകയുംചെയ്തു.
ചൈത്രയ്ക്കെതിരോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതു തന്നെ വന്‍ വിവാദമായിരുന്നു. റെയ്ഡിനു പിന്നാലെ ഡിസിപി ചുമതലകളില്‍ നിന്ന് ചൈത്രയെ ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അനേഷണവും ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം. ഐജി മനോജ് എബ്രഹാം
അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഡിജിപിക്ക് കൈമാറുമെന്നറിയുന്നു.
റെയ്ഡ് അനധികൃതമായി നടത്തിയെന്ന് സിപിഎം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ഡിസിപി ചൈത്രയ്ക്കെതിരേ രംഗത്തുവന്നിരുന്നു.
മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നാണ് ആനാവൂര്‍ ആരോപിച്ചത്. ചൈത്രയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
എന്നാല്‍, ചൈത്രയുടെ ഭാഗത്തുനിന്നു തെറ്റൊന്നുമുണ്ടായില്ലെന്നു റിപ്പോര്‍ട്ടു വന്നാല്‍ പൊലീസിനു സര്‍ക്കാരിനു റിപ്പോര്‍ട്ടു വാങ്ങി കൈയില്‍ വച്ചു മിണ്ടാതിരിക്കാനേ കഴിയൂ.
Keywords: Chaithra Theresa John, IPS Officer, CPM, CPI, Manoj Abraham
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് ആക്രമിച്ച ഡിവൈഎഫ്ഐക്കാരെ പിടികൂടുന്നതിനു വേണ്ടി സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍ നടപടി ക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
എഡിജിപി മനോജ് എബ്രഹാമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈത്രയുടെ നടപടി അന്വേഷിക്കുന്നത്. ചൈത്ര തെറ്റൊന്നും ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ട് മനോജ് എബ്രഹാം സമര്‍പ്പിച്ചാല്‍ സര്‍ക്കാരിന് അതൊരു ക്ഷീണമായി മാറും.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ രാത്രിയില്‍ കടന്നുകയറി പരിശോധന നടത്തിയ ചൈത്രയ്ക്കെതിരേ നടപടി വേണമെന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉള്‍പ്പെടെ ആവശ്യമുന്നയിച്ചു നില്‍ക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് വരുന്നത്.
ചൈത്ര സിപിഎം ഓഫീസില്‍ അന്വേഷണം നടത്തിയ ശേഷം അഡിഷണല്‍ സിജെഎം കോടതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പിന്നാലെ കൊടുത്തിരുന്നു. മാത്രമല്ല, പൊലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ പരിശോധനാ വിവരം വ്യക്തമായി രേഖപ്പെടുത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
മാത്രമല്ല, ചൈത്രയ്ക്കെതിരേ നടപടി എടുക്കുന്നതിനെതിരേയാണ് ഐപിഎസ് അസോസിയേഷനും നിലപാടെടുത്തിരിക്കുന്നത്. സ്വന്തം ചുമതല നട്ടെല്ലോടെ ചെയ്ത ഉദ്യോഗസ്ഥയെ പിന്തുണയ്ക്കണമെന്ന നിലപാടാണ് അസോസിയേഷനുള്ളത്.
മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അവര്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നു വിവരം കിട്ടിയത്. ഇതിനെ തുടര്‍ന്നായിരുന്നു ചൈത്ര പൊലീസ് സംഘവുമായി പാര്‍ട്ടി ഓഫീസിലെത്തിയത്. പത്തു മിനിറ്റ് അവിടെ പരിശോധന നടത്തുകയുംചെയ്തു.
ചൈത്രയ്ക്കെതിരോ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതു തന്നെ വന്‍ വിവാദമായിരുന്നു. റെയ്ഡിനു പിന്നാലെ ഡിസിപി ചുമതലകളില്‍ നിന്ന് ചൈത്രയെ ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അനേഷണവും ആരംഭിച്ചിരിക്കുന്നത്.
സ്വന്തം കര്‍ത്തവ്യത്തില്‍ ഉറച്ചുനിന്ന മിടുക്കിയായ ഐപിഎസ് ഓഫീസര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.

COMMENTS