തിരുവനന്തപുരം: രമേഷ് ബിജു ചാക്ക രചിച്ച നമ്മുടെ കാവുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചലച്ചിത്ര നടന് ജഗദീഷില്‍ നിന്ന് ആദ്യ കോപ്പി ഏഷ...
തിരുവനന്തപുരം: രമേഷ് ബിജു ചാക്ക രചിച്ച നമ്മുടെ കാവുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ചലച്ചിത്ര നടന് ജഗദീഷില്‍ നിന്ന് ആദ്യ കോപ്പി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാം അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോമഡി സ്റ്റാര്‍ സിംഗര്‍ പ്രൊഡ്യൂസറുമായ ബൈജു മേലില സ്വീകരിച്ചു.
ചടങ്ങില്‍ രമേഷ് ബിജു ചാക്ക, ചലച്ചിത്ര സംവിധായകന് സതീഷ്, മീഡിയ വിംഗ്സ് ക്രിയേറ്റീവ് ഡയറക്ടര്‍ വിജേഷ് വിജയ്, അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് കാര്‍ത്തിക എന്നിവര്‍ പങ്കെടുത്തു.
നമ്മുടെ കാവുകളെക്കുറിച്ച്
ശാസ്ത്രീയമായും വിശ്വാസപരമായും കാവുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം പകര്‍ന്നേകുകയാണ് നമ്മുടെ കാവുകള്‍ എന്ന പുസ്തകം.
കാടിന്റെ മുത്തശ്ശി നാട്ടു വൈദ്യരത്നം പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. നിസ്സാരമെന്നോ വികൃതമെന്നോ പുച്ഛിച്ച് തള്ളേണ്ടവയല്ല പഴമൊഴികളും ആചാരാനുഷ്ഠാനങ്ങളും. അവയൊക്കെ ഏതു ദുര്‍ഘടസന്ധിയിലും തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗദീപങ്ങളാണെന്ന് മനസ്സിലാക്കാനാണ് അവതാരികയിലൂടെ പറഞ്ഞിരിക്കുന്നത്.
ശുദ്ധവായു പകര്‍ന്നേകുന്ന ഒഷധ കലവറകളായ വിവിധതരം കാവുകളെപ്പറ്റിയും നാഗാരാധന, നാടന്‍ കലാരൂപങ്ങള്‍, അവയുടെ മഹത്വങ്ങള്‍ ഒപ്പം കാലാവസ്ഥയുടെ വ്യതിയാനം, മഴ, ജലം, മണ്ണിന്റെ ഗുണം, കായലുകള്‍, പര്‍വ്വതങ്ങള്‍, കടല്‍ത്തീരങ്ങള്‍, കേരളത്തിന്റെ കൃഷിരീതികള്‍, പൂക്കളുടെ വസന്തകാലം എന്നിവയെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു.
യുവതലമുറയ്ക്ക് അറിവ് പകര്‍ന്നു നല്കുന്ന തരത്തിലാണ് വൈശാഖ് സിനിവിഷന്‍ നമ്മുടെ കാവുകള്‍ എന്ന പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. വില - 100 രൂപ.
Keywords: Nammude Kavukal, Book , Ramesh Biju Chacka
COMMENTS