കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഒക്ടോബര്‍ 12 ന് കൊല്ലത്തുവച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയ്ക്ക് നല്കിയ സ്വീകരണചടങ്ങില്‍ വച്ചാണ് കൊല്ലം തുളസി കേസിനാസ്പദമായ തരത്തില്‍ വിവാദപരാമര്‍ശം നടത്തിയത്.
കേരളത്തിലെ അമ്മമാര്‍ ശബരിമലയിലേക്ക് പോകണമെന്നും അവിടെയെത്തുന്ന സ്ത്രീകളെ വലിച്ചുകീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നുമാണ് പ്രസംഗത്തിന്റെ ഉള്ളടക്കം.
ഇത് ഒരു രാഷ്ട്രീയ പ്രസംഗമായി കാണാനാകില്ലെന്നും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാനായി യുവതികളെ സംഘടിപ്പിക്കാനുള്ള പ്രസംഗമാണ് ഇതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രസംഗത്തെ തുടര്‍ന്ന് സംഭവം വിവാദമായതോടെ കൊല്ലം തുളസി ഖേദപ്രകടനം നടത്തുകയും കേസെടുത്തപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. അതാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്.
Keywords: High court, Bail, Kollam Thulasi, Sabarimala issue

COMMENTS