തിരുവനന്തപുരം: ജി.എസ്.ടിയില്‍ 12, 18, 28 നികുതി നിരക്കുകളില്‍ വരുന്ന ഉത്പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെ...
തിരുവനന്തപുരം: ജി.എസ്.ടിയില്‍ 12, 18, 28 നികുതി നിരക്കുകളില്‍ വരുന്ന ഉത്പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി.
സ്വര്‍ണ്ണം, സോപ്പ്, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, കാറുകള്‍, സിമന്റ്, പ്ലൈവുഡ്, പെയിന്റ്, ശീതളപാനീയം, മൊബൈല്‍ഫോണുകള്‍, സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, കമ്പ്യൂട്ടര്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങി എതാണ്ട് എല്ലാ ഉത്പന്നങ്ങള്‍ക്കും പ്രളയ സെസ് ബാധകമാണ്. ഇവയുടെയെല്ലാം വില കൂടുമെന്നു ചുരുക്കം.
സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് 0.25 ശതമാനം നിരക്കില്‍ സെസ് പിരിക്കാനും ധനമന്ത്രി തോമസ് ഐസക് പുതിയ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ നേരത്തെ കേരളത്തിന് അനുമതി തന്നിരുന്നു.
ബിയര്‍, വൈന്‍ എന്നിവയ്ക്ക് രണ്ടു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തും. 30 ശതമാനം വര്‍ധനയാണ് ജി.എസ്.ടി നികുതി വരുമാനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അന്തര്സംസ്ഥാനത്ത ചരക്കു നീക്കം സുതാര്യമാക്കുന്നതിനായി ഓണ്‍ലൈന്‍ സബ്ഡിക്ടറേഷന് സംവിധാനമൊരുക്കും. കേന്ദ്ര ചരക്ക് സേവന വകുപ്പിന്റെ കേഡര്‍ അനുസരിച്ചുള്ള തുല്യത ഉറപ്പു വരുത്തുന്നതിനായി ജി.എസ്.ടി വകുപ്പിനെ പുന:സംഘിടിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ മാത്രം സര്‍വീസ് നടത്താന്‍ പുതിയ ബജറ്റില്‍ നിര്‍ദ്ദേശം.
സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുമെന്നും ഇവയ്ക്കു നികുതി ഇളവു നല്‍കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

COMMENTS