Search

മുഖംമൂടി ധരിപ്പിച്ച്, ആംബുലന്‍സിലാണോ ശബരിമലയില്‍ ഭക്തരെ എത്തിക്കേണ്ടത്, ആക്ടിവിസ്റ്റുകളെ ഇങ്ങനെ ശബരിമലയില്‍ എത്തിച്ച സര്‍ക്കാര്‍ എന്തുനേടി?


രമേശ് ശിന്ദേ

ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തെ ലംഘിക്കുവാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പല മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശമ്രിക്കുന്നു. പല മാസങ്ങളായി അയ്യപ്പ ഭക്തര്‍ ശാന്തതയോടെ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ അവരുടെ വികാരങ്ങളെ കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞുകൊണ്ട് 50 വയസ്സിനു താഴെയുള്ള രണ്ടു സ്ത്രീകളെ ആംബുലന്‍സില്‍ ഇരുത്തി ക്ഷേത്രത്തിനടുത്ത് എത്തിച്ച്, മുഖം മൂടി പുതപ്പിച്ച് പൊലീസ് സുരക്ഷയില്‍ രഹസ്യമായി ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു. ഈ യുവതികള്‍ അയ്യപ്പ സ്വാമിയുടെ ഭക്തരല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആക്റ്റിവിസ്റ്റുകളാണ്.

ക്തിയില്ലാത്ത ഈ ആക്റ്റിവിസ്റ്റുകളെ ഇത്തരത്തില്‍ രഹസ്യമായി പ്രവേശിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ എന്തു നേടി? ഈ നടപടി ശ്രീ അയ്യപ്പ സ്വാമിയോടും ക്ഷേത്ര ട്രസ്റ്റിനോടും ഭക്തന്മാരോടും കാണിച്ച വഞ്ചനയാണ്. 'എന്തു വില കൊടുത്തും ഹൈന്ദവ ആചാരങ്ങളെ നശിപ്പിച്ച്, ക്ഷേത്രങ്ങളെ അശുദ്ധമാക്കും', എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റേത്. ഇത് തീര്‍ത്തും ആക്ഷേപാര്‍ഹമാണ്.

ധര്‍മശാസ്ത്രം 'കര്‍മഫല' സിദ്ധാന്തത്തെക്കുറിച്ച് പറയുന്നു. തദനുസൃതമായി, കേരള സര്‍ക്കാറിനും ധര്‍മവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഇതിന്റെ ഫലം തീര്‍ച്ചയായും അനുഭവിക്കേണ്ടി വരും.

ശബരിമല സന്നിധാനത്തു പ്രവേശിച്ച ബിന്ദുവും കനകദുര്‍ഗയും

ഭക്തര്‍ സമാധാന മാര്‍ഗത്തിലൂടെ സമരങ്ങള്‍ നടത്തിയിട്ടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൊലീസിനെക്കൊണ്ടു ബലം പ്രയോഗിച്ചു. ഭക്തരുടെ സങ്കീര്‍ത്തനത്തെ തടഞ്ഞു, ലാത്തി വീശി, പലര്‍ക്കും ഇതില്‍ പരിക്കേറ്റു. സ്ത്രീകള്‍ക്കുമേല്‍ അക്രമം നടന്നു. ഭക്തരുടെ വണ്ടികള്‍ തകര്‍ത്തു. 5000ത്തിലധികം ഭക്തര്‍ക്കുമേല്‍ കേസെടുത്തു. ഹിന്ദുക്കളെ ക്ഷമയുടെ നെല്ലിപ്പടി കാണിച്ചു.

ലിംഗ സമത്വമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് മാറ്റി അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കുവാനുള്ള ധൈര്യം കൂടി കാണിക്കണം.


* ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവാണ് ലേഖകന്‍
(അഭിപ്രായങ്ങള്‍ ലേഖകന്റേതു മാത്രം)

Keywords: Sabarimala, Lords Ayyappa, Hindu Jana Jagruthi

ശബരിമല നട അടച്ചതിന് തന്ത്രിയോടു വിശദീകണം തേടും, തൃപ്തികരമല്ലെങ്കില്‍ കര്‍ശന നടപടിക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം, പക്ഷേ, നടപടിക്കു മാന്വലില്‍ വഴിയില്ല, സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത് 22 നു മാത്രം


http://www.vyganews.com/2019/01/db-sought-explonation-from-sabarimala.htmlTAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മുഖംമൂടി ധരിപ്പിച്ച്, ആംബുലന്‍സിലാണോ ശബരിമലയില്‍ ഭക്തരെ എത്തിക്കേണ്ടത്, ആക്ടിവിസ്റ്റുകളെ ഇങ്ങനെ ശബരിമലയില്‍ എത്തിച്ച സര്‍ക്കാര്‍ എന്തുനേടി?