കൊച്ചി: ഹര്‍ത്താലും പൊതു പണിമുടക്കും നടത്തുന്നതിന് ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നോട്ടീസ് ഇല്ല...
കൊച്ചി: ഹര്‍ത്താലും പൊതു പണിമുടക്കും നടത്തുന്നതിന് ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നോട്ടീസ് ഇല്ലാതെ ഹര്‍ത്താലോ പണിമുടക്കോ നടത്തിയാല്‍ നിയമലംഘനത്തിനു കേസെടുക്കാം. ഒപ്പം പൊതുമുതലിനുണ്ടാകുന്ന നാശനഷ്ടത്തിന് ബാധ്യതയും ചുമത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശത്തിനും മുകളിലാണ് പൗരനു ജീവിക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചു.
നാളെയും മറ്റന്നാളും നടക്കുന്ന പൊതു പണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായും ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പൊലീസ് സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് അടിക്കടി നടത്തുന്ന ഹര്‍ത്താലുകള്‍ അതീവ ഗുരുതര പ്രശ്നമാണെന്ന് ഹൈക്കോടതി. ഹര്‍ത്താലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇപ്രകാരം നിരീക്ഷിച്ചത്.
നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും ഇത്തരം ജനദ്രോഹകരമായ ഹര്‍ത്താലുകള്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
അതിനാല്‍ തന്നെ ഇതിനെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തു എന്ന് കോടതി ആരാഞ്ഞു. ഇതുമൂലം സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതായും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി വിലയിരുത്തി.
ഹര്‍ത്താല്‍ ഒരു തമാശയായി മാറിക്കഴിഞ്ഞിരിക്കുന്നതായും അതിനാല്‍ ഇന്ന് 1.45 മുന്‍പായി നിലപാട് അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
Keywords: Highcourt, Harthal, Supreme court, Government,
COMMENTS