Search

നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, വിശദീകരണം ചോദിച്ച് ബിസിസിഐ

ടെലിവിഷന്‍ പരിപാടിക്കിടെ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും പരിപാടിയില്‍ ഒപ്പം പങ്കെടുത്ത കെ എല്‍ രാഹുലിനും ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇരുവരും മറുപടി നല്‍കേണ്ടത്. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐയുടെ നടപടി.

കോഫി വിത്ത് കരണ്‍ എന്ന കരണ്‍ ജോഹറിന്റെ പരിപാടിയിലായിരുന്നു പാണ്ഡ്യയുടെ തുറന്നുപറച്ചില്‍. പാണ്ഡ്യയുടെ വാക്കുകള്‍ ഇങ്ങനെ : ആഫ്രിക്കന്‍ സംസ്‌കാരം  എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അവയെല്ലാം ഞാന്‍ അനുകരിക്കാറുണ്ട്. നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ട്. സ്വാകാര്യ ജീവിതത്തെ കുറിച്ച് അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ല.  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍  മാതാപിതാക്കളോട് ഇക്കാര്യം പറയാറുണ്ട്.

സംഭവം വിവാദമായതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുളള പാണ്ഡ്യ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി. ''ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. അഭിമുഖത്തിനിടെ അല്‍പം ആവേശം കൂടിപ്പോയി. അങ്ങനെയൊരു പരിപാടി ആയതിനാല്‍ തുറന്ന് പറഞ്ഞുപോയതാണ്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താനോ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല''.

പക്ഷേ ഇതൊന്നും വിലപ്പോയില്ല. പാണ്ഡ്യക്കെതിരെ അതിശക്തായ വിമര്‍ശനമാണ് ഉയരുന്നത്. താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
-Source: www.sportsglobe.in
Keywords: Hardik Pandya, Sex, Cricket, Dating



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, വിശദീകരണം ചോദിച്ച് ബിസിസിഐ