തിരുവനന്തപുരം : വിവിധ രംഗങ്ങളില്‍ കേരളം നേടിയ പുരോഗതിയുടെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണെന്ന് ഗവര്‍ണ...
തിരുവനന്തപുരം : വിവിധ രംഗങ്ങളില്‍ കേരളം നേടിയ പുരോഗതിയുടെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണെന്ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. 2019-20 വര്‍ഷത്തെ ബജറ്റ് 31ന് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കും.
ആകെ ഒമ്പതു ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസം മാറ്റിവച്ചിട്ടുണ്ട്. നന്ദിപ്രമേയചര്‍ച്ചയ്ക്കും ബജറ്റ് പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതമാണ് അനുവദിച്ചിരിക്കുന്നത്.
28 മുതല്‍ 30 വരെ നന്ദിപ്രമേയ ചര്‍ച്ച. ഫെബ്രുവരി ഒന്നിന് സഭ ചേരില്ല. നാലുമുതല്‍ ആറുവരെ ബജറ്റില്‍ പൊതുചര്‍ച്ച നടക്കും. ഏഴിന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും നടത്തിയശേഷം സഭാ സമ്മേളനം അവസാനിക്കും.
നൂറ്റാണ്ടിലെ മഹാപ്രളയം നേരിടാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെയും വിവിധ സേനകളെയും പേരെടുത്ത് ഗവര്‍ണര്‍ പ്രശംസിച്ചു.
പ്രളയദുരന്തത്തിന് പരിഹാരമുണ്ടാവും. പുനര്‍നിര്‍മ്മാണം വെല്ലുവിളിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പുതിയ നിര്‍മ്മാണങ്ങള്‍ ഇനിയൊരു ദുരന്തം വന്നാല്‍ അതിജീവിക്കാന്‍ കഴിയുന്നതായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണ് സര്‍ക്കാര്‍. സുപ്രീം കോടതിയുടെ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാടെടുക്കുന്നത്.
ഗെയില്‍ പൈപ്പ് ലൈന്‍, കൊല്ലം ബൈപ്പാസ് വികസന നേട്ടങ്ങളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷം ബഹളത്തിനു ശ്രമിച്ചെങ്കിലും സീറ്റിലിരുന്ന് ശ്രദ്ധയോടെ തന്റെ പ്രസംഗം കേള്ക്കനാന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചതോടെ ബഹളം അടങ്ങി.
COMMENTS