ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതി കേസിലെ പ്രതിയും അഭിഭാഷകനുമായ ഗൗതം ഖേതാനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്...
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതി കേസിലെ പ്രതിയും അഭിഭാഷകനുമായ ഗൗതം ഖേതാനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേല്‍ ജയിംസിന് കോഴപ്പണം നല്‍കിയത് ഇയാളാണ്.
കഴിഞ്ഞ ആഴ്ച ഇയാളുടെ ഓഫീസിലും വസ്തുക്കളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ യു.പി.എ ഭരണ കാലത്ത് ഖേതാന്‍ പ്രതിരോധ ഇടപാടുകളില്‍ കോഴപ്പണം വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. വിദേശത്ത് അനധികൃത അക്കൗണ്ടുകളുണ്ടാക്കി പണം നിക്ഷേപിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതിരോധ ഇടപാടുകളില്‍ ഇയാള്‍ക്ക് കൈക്കൂലി ലഭിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്.
Keywords: Gaotam Khaitan, Arressted, UPA, Last week

COMMENTS