ലണ്ടന്‍: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്‍തോതില്‍ തിരിമറി നടന്നുവ...
ലണ്ടന്‍: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്‍തോതില്‍ തിരിമറി നടന്നുവെന്ന് അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍.
ഇലക്ട്രോണിക് വോട്ടിങ് മെഷിന് ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും അത് എങ്ങനെ ചെയ്യാമെന്നും വെളിപ്പെടുത്തിയത് അമേരിക്കന്‍ സൈബര്‍ വിദഗ്ദ്ധന് സൈദ് ഷുജയാണ്.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് (യൂറോപ്പ്) ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തണ്‍ എന്ന പരിപാടിയിലാണ് ഷുജയുടെ വെളിപ്പെടുത്തല്‍. അമേരിക്കയില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അദ്ദേഹം ചടങ്ങിന്റെ ഭാഗമായത്.
ഇന്ത്യന്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യമല്ലെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന് വാദിക്കുന്നത്. ഇതിനെ ഖണ്ഡിക്കുന്നതാണ് ഷുജയുടെ വെളിപ്പെടുത്തല്‍.
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഷുജ പ്രദര്‍ശിപ്പിക്കുകയും ചെയ്തു
2014 ലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. യു പി, മഹാരാഷ്ട്ര, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാനമായ തിരിമറി നടന്നിട്ടുണ്ട്. പിന്നീടു പല നിയമസഭ തിരഞ്ഞെടുപ്പുകളിലും ഈ തന്ത്രം പ്രയോഗിച്ചതായും ഷുജ ആരോപിക്കുന്നു.
2014ലെ അട്ടിമറിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നത് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെക്കായിരുന്നു. മുണ്ടെ കാര്യങ്ങള്‍ വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം മരിച്ചതെന്നും ഹാക്കര്‍ പറഞ്ഞു. മുണ്ടെയുടെ മരണത്തില്‍ പോലും ദുരൂഹതയുണ്ടെന്നാണ് ഷുജയുടെ പരോക്ഷമായ വെളിപ്പെടുത്തല്‍. 2014 ജൂണില്‍ വാഹനാപകടത്തിലാണ് കേന്ദ്രമന്ത്രിയായിരുന്ന മുണ്ടെ മരിച്ചത്.
അട്ടിമറിക്കായി പല രാഷ്ട്രീയ പാര്‍ടികളും സമീപിച്ചിട്ടുണ്ട്. എസ് പി, ബി എസ് പി പാര്‍ട്ടികള്‍ പലവട്ടം ഹാക്കിംഗിനായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഷുജ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സംബന്ധിച്ച ചടങ്ങിലാണ് വെളിപ്പെടുത്തല്‍.
താന്‍ അടുത്തിടെ ആക്രമിക്കപ്പെട്ടുവെന്നും അതിനു പിന്നിലും ഇത്തരം ചില വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയായ കാര്യങ്ങളാണെന്നും ഷുജ പറയുന്നു.
ഗ്രാഫൈറ്റ് അധിഷ്ഠിത ട്രാന്‍സ്മിറ്റര്‍ വഴിയാണ് ഇവിഎമ്മില്‍ ഹാക്ക് ചെയ്തു കടക്കുക. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗ്രാഫൈറ്റ് അധിഷ്ഠിത ട്രാന്‍സ്മിറ്ററുകള്‍ വ്യാപകമായി ഉപയോഗിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചതെന്നും ഷുജ അവകാശപ്പെടുന്നു.
ടെലികോം ഭീമന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ ലോക്കല്‍ ഫ്രീക്വന്‍സി സിഗ്നലുകള്‍ നല്കി സഹായിച്ചെന്നും ഷുജ ആരോപിക്കുന്നു. അനില്‍ അംബാനിയാണ് ഇതിന്റെ ഉടമ. അനില്‍ അംബാനിക്ക് നരേന്ദ്രമോഡി സര്‍ക്കാര്‍ പിന്നീട് റഫാല്‍ ഇടപാടുമായി വന്‍ അഴിമതിയിലൂടെ സാമ്പത്തിക സഹായം ഉറപ്പുവരുത്തിയതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.
Keywords: Loksabha Poll, Election, EVM, Hacking, Sayyed Shuja
COMMENTS