ന്യൂഡല്‍ഹി: സി.ബി.ഐ താത്കാലിക ഡയറക്ടറായി എം.നാഗേശ്വര റാവു ചുമതലയേറ്റു. വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹം ചുമതലയേറ്റത്. മുന്‍പ് ആലോക് വര്‍മ...
നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആലോക് വര്‍മ്മയെ ഈ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ആലോകിന്റെ ഹര്‍ജി ശരിവച്ച കോടതി അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോക് വര്‍മ്മയെ വ്യാഴാഴ്ച സ്ഥാനത്തുനിന്നും പ്രധാനമന്ത്രി, സുപ്രീംകോടതി ജസ്റ്റീസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട ഉന്നതാധികാര സമിതി നീക്കം ചെയ്യുകയായിരുന്നു.
Keywords: CBI, Director, Nageswara Rao, Alok Varma, Supreme court
COMMENTS