സീലിയ: ബ്രസീലില്‍ അണക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ 40 ആയി. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ പലരും മരിച്ചതായാണ് സ്ഥിരീ...
സീലിയ: ബ്രസീലില്‍ അണക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ 40 ആയി. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ പലരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
രാജ്യത്തെ തെക്കുകിഴക്കന്‍ നഗരമായ ബ്രുമാഡിഞ്ഞോയിലെ സ്വകാര്യ ഖനന കമ്പനിയുടെ അണക്കെട്ടാണ് തകര്‍ന്നത്. ആയിരത്തോളം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നു.
170 പേരെ ഇതുവരെ രക്ഷിച്ചു. ഇതില്‍ 23 പേര് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഖനനത്തിന്െ ഭാഗമായി ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളം വന്‍തോതില്‍ ഡാമിലേക്ക് ഒഴികിയത്തിയതാണ് ദുരന്തത്തിനു കാരണമായത്. ഈ ചെളിയിലാണ് നിരവധി പേര് രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിപ്പോയത്.
റോഡുകള്‍ തകര്‍ന്നു. വാഹനങ്ങളും കെട്ടിടങ്ങളും ചെളിക്കടിയിലായി. ഹെലികോപ്റ്ററും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നു.
ഇനി ആളുകളെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായ 300 പേര് വാലെ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണ്.
പ്രസിഡന്റ് ജയ് ബോല്‍സോനാറോ അപകട സ്ഥലം സന്ദര്‍ശിച്ചു.
1000 സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ തകര്‍ന്നത് 42 വര്‍ഷം പഴക്കമുള്ള, 282 അടി ഉയരമുള്ള ഡാമാണ് തകര്‍ന്നത്.
COMMENTS