മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ കാരണമാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി നടന് അമിതാഭ് ബച്ചന്. ബാല്‍ താക്കറെയുടെ ...
മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ കാരണമാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി നടന് അമിതാഭ് ബച്ചന്. ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന താക്കറെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു അമിതാഭ് ബച്ചന് ഇങ്ങനെ പറഞ്ഞത്.
1983 ല്‍ കൂലി എന്ന സിനിമയുടെ സെറ്റില്‍വച്ച് തനിക്ക് ഗുരുതരമായ ഒരപകടമുണ്ടായെന്നും നടുവിന് പരിക്കുപറ്റി ഗുരുതരാവസ്ഥയിലായിരുന്ന തന്നെ ബാല്‍ താക്കറെയുടെ ഇടപെടല്‍ മൂലം ശിവസേനയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ബച്ചന് വ്യക്തമാക്കി.
മോശം കാലാവസ്ഥ കാരണം സെറ്റില്‍ ആംബുലന്‍സ് കിട്ടിയിരുന്നില്ല. തന്റെ ജീവന് രക്ഷിച്ചത് അദ്ദേഹമാണെന്നും, കുടുബവുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളതെന്നും ബച്ചന് വ്യക്തമാക്കി.
താക്കറെയില്‍ ബാല്താക്കറെയാകുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. അഭിജിത് പാന്‍സെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പത്രപ്രവര്‍ത്തകനും ശിവസേന എം.പിയുമായ സഞ്ജയ് റാവത്താണ്. അദ്ദേഹത്തിന്റെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
Keywords: Amithabh Bachan, Bal Thackeray, Sivsena, Hospital

COMMENTS