ആലപ്പാട്ട് ഖനനം നിറുത്തി ഒരു ചര്‍ച്ചയുമില്ല, കര നഷ്ടപ്പെട്ടത് സുനാമി കാരണം, സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യം: മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ഏതാണ്ട് പൂര്‍ണമായും കടലെടുക്കാറായ ആലപ്പാട് ഗ്രാമത്തില്‍ കരിമണല്‍ ഖനനം നിറുത്തില്ലെന്നും അവിടെ സുനാമി നിമിത്തമാണ് നാശമുണ്ട...


തിരുവനന്തപുരം: ഏതാണ്ട് പൂര്‍ണമായും കടലെടുക്കാറായ ആലപ്പാട് ഗ്രാമത്തില്‍ കരിമണല്‍ ഖനനം നിറുത്തില്ലെന്നും അവിടെ സുനാമി നിമിത്തമാണ് നാശമുണ്ടായതെന്നും മന്ത്രി ഇ.പി. ജയരാജന്‍.

ആലപ്പാട് നിവാസികള്‍ നിലനില്പിനായി നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് മന്ത്രി സംസാരിച്ചത്.

ആലപ്പാട്ട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ വിവാദത്തിന് അടിസ്ഥാനമില്ല. അവിടെ തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്.

ആലപ്പാടിന് ഖനനം ദോഷമുണ്ടാക്കില്ലെന്നു കാട്ടി സര്‍ക്കാരിന് ഐആര്‍ഇ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ആലപ്പാട്ട് പ്രശ്‌നമുള്ളതായി കെഎച്ച്എംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും ജയരാജന്‍ പറഞ്ഞു.

അവിടെ നിയമങ്ങള്‍ പാലിച്ച്, ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടത്തുന്നത്. ആലപ്പാട് വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് അവിടത്തുകാരല്ലെന്നും മലപ്പുറത്തുകാരാണെന്നും മന്ത്രി ആരോപിച്ചു.

എന്താണ് സമരക്കാരുടെ ആവശ്യമെന്നു മനസ്സിലാകുന്നില്ല. നിരവധി തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് കമ്പനി. സ്ഥാപനത്തെ തകര്‍ക്കുകയാണോ സമരക്കാരുടെ ഗൂഢലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ആലപ്പാട്ട് കര നഷ്ടമായത് സുനാമി നിമിത്തമാണ്. ഖനനം നിമിത്തം കര നഷ്ടമായി എന്നു ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്.  ആലപ്പാട്ട് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകും.

പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഖനനാനുമതി നല്‍കിയത്. ഖനനം നിര്‍ത്തിക്കൊണ്ടുള്ള ഒരു ചര്‍ച്ചക്കും സര്‍ക്കാരില്ലെന്ന് മന്ത്രി അടിവരയിട്ടു പറഞ്ഞു.

ഇതേസമയം, തങ്ങളുടെ കിടക്കാടം പോലും പോകുന്ന അവസ്ഥ നിലനില്‌ക്കെ ഖനനം നിര്‍ത്തിവയ്ക്കാതെ സര്‍ക്കാരുമായി ഒരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് സമരസമിതി.

Keywords: Alappadu Village, Mining, IRE, KMML, Minister jayarajan

COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,90,Cinema,1245,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2205,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4293,Kochi.,2,Latest News,3,lifestyle,102,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,311,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,152,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,133,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6254,Solar Case,1,speaker,1,Sports,481,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,495,
ltr
item
VygaNews: ആലപ്പാട്ട് ഖനനം നിറുത്തി ഒരു ചര്‍ച്ചയുമില്ല, കര നഷ്ടപ്പെട്ടത് സുനാമി കാരണം, സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യം: മന്ത്രി ജയരാജന്‍
ആലപ്പാട്ട് ഖനനം നിറുത്തി ഒരു ചര്‍ച്ചയുമില്ല, കര നഷ്ടപ്പെട്ടത് സുനാമി കാരണം, സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യം: മന്ത്രി ജയരാജന്‍
https://1.bp.blogspot.com/-QtBlVdlsrK0/XDsmJ7OB0MI/AAAAAAAAGiI/pvDstGWcn_gMUY2fnDVd82UR0OmxTXrPACLcBGAs/s640/alappat%2Bmining.png
https://1.bp.blogspot.com/-QtBlVdlsrK0/XDsmJ7OB0MI/AAAAAAAAGiI/pvDstGWcn_gMUY2fnDVd82UR0OmxTXrPACLcBGAs/s72-c/alappat%2Bmining.png
VygaNews
http://www.vyganews.com/2019/01/alappattu-mining-issue.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2019/01/alappattu-mining-issue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy