കൊച്ചി: നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിയും ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനും വിവാഹിതരായി. ഡോക്ടര്‍ ലൗ എന്...
കൊച്ചി: നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിയും ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനും വിവാഹിതരായി.
ഡോക്ടര്‍ ലൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് വിദ്യ. അത്തവണ പുതുമുഖ നടിക്കുള്ള പുരസ്‌കാരവും കിട്ടിയിരുന്നു. പിന്നീട് അധികം സിനിമകളില്‍ വിദ്യ അഭിനയിച്ചിട്ടില്ല.
എന്നാല്‍, സഹോദരി ദിവ്യാ ഉണ്ണിക്കൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു.
കൊല്ലം അമൃത സ്‌കൂള്‍ ഒഫ് എന്‍ജിനീയറിംഗില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ വിദ്യ ഇപ്പോള്‍ ഹോങ്കോംഗില്‍ കൊഗ്നിസന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥയാണ്.
സിംഗപ്പൂര്‍ ടാറ്റ കമ്മ്യൂണികക്കേഷന്‍സില്‍ ജീവനക്കാരനാണ് സഞ്ജയ്. വിനീത്, ജോമോള്‍, ജലജ തുടങ്ങിയ സിനിമാ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
Keywords: Vidya Unni, Sanjay Venkateswaran, Divya Unni





COMMENTS