തിരുവനന്തപുരം: പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായു...
തിരുവനന്തപുരം: പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡലും കടലില്‍ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ അപകടത്തില്‍പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് നവ് സേനാ മെഡല്‍ ലഭിച്ചു.
പി വിസ്മയക്ക് ഉത്തം ജീവന് രക്ഷാ പതക് ലഭിക്കും. പിആര്‍ വൈഷ്ണവ്, പിഎസ് ശ്രീജിത്ത്, എം രാധാകൃഷ്ണന്, കെകെ അഭിനവ് എന്നിവര്‍ക്ക് ജീവന് രക്ഷാ പതക് ലഭിക്കും.
കമാന്റര്‍ വിജയ് വര്‍മയ്ക്ക് നാവികസേനാ പുരസ്കാരം ലഭിക്കും. എം ബാബുരാജ്, എം കെ ബാലകൃഷ്ണന് എന്നീ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിക്കും.
വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരം വിശിഷ്ട് സേവാ മെഡലും ലഭിച്ചു.
ഡല്‍ഹിയില്‍ റിപ്പബഌക് ദിനാഘോഷ ചടങ്ങിനിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരം സമര്‍പ്പിക്കും.
COMMENTS