Search

സഹായിക്കുന്നവരെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ കൈവിടും, എന്നോടും വനിതാ കൂട്ടായ്മയോടുമെല്ലാം ചെയ്തത് അതുതന്നെ, നിശിത വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍


തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ക്കെതിരേ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ രൂക്ഷവിമര്‍ശനം. അതിനിശിതമായാണ് മഞ്ജുവിനെ ശ്രീകുമാര്‍ മേനോന്‍ ചാനല്‍ അഭിമുഖത്തില്‍ വിമര്‍ശിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന കുറ്റപ്പെടുത്തലാണ് ശ്രീകുമാര്‍ മേനോന്‍ നടത്തിയിരിക്കുന്നത്.

ഒടിയനെതിരേയും തനിക്കെതിരേയും വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ സംസാരിക്കാന്‍ മഞ്ജുവിനും ബാധ്യതയുണ്ടെന്നു കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ വിമര്‍ശം.

ഒടിയനെതിരേ ഇത്രയേറെ വിമര്‍ശനം നവമാധ്യമങ്ങള്‍ വഴിയുണ്ടായിട്ടും മഞ്ജു പ്രതികരിക്കാതിരുന്നത് എന്നെ അദ്ഭുതപ്പെടുത്തി.

സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത് ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ്. എന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു നൂറുശതമാനം കൈവിട്ടു. ഒരു ദിവസംമാത്രം ഓടിയ സിനിമകള്‍ക്കായി പോലും രംഗത്തിറങ്ങാറുള്ള മഞ്ജു ഒടിയനായി ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ല.

ആരെയാണ് മഞ്ജു പേടിക്കുന്നത്. ചാനലുകള്‍ വഴി താന്‍ വിമര്‍ശിച്ച ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച് പോസ്റ്റിട്ടത്. സഹായിക്കുന്നവരെ  കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്.
അതു നന്ദികേടാണ്. തിരുത്തണം.

വനിതാ മതിലില്‍നിന്ന് പിന്‍മാറിയത് അറിവില്ലായ്മ കൊണ്ടാണെന്നു മഞ്ജു പറയുന്നു. ഇതു കേള്‍ക്കുമ്പോള്‍ ജനം ചിരിക്കും. അപ്പോള്‍ ഇത്രയും കാലം അവര്‍ എല്ലാം കാട്ടിക്കൂട്ടുകയായിരുന്നോ?

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല. മഞ്ജു തെറ്റു തിരുത്താന്‍ തയാറാകണം. ഇത്തരം നിലപാട് മാറ്റം മഞ്ജുവിന്റെ വില കളയുമെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചു.

വനിതാ കൂട്ടായ്മയുമായി ആദ്യം സഹകരിച്ച മഞ്ജു, പിന്നീട് അതില്‍ നിന്നു മാറി. ഇത്തരത്തിലുള്ള നിലപാടുമാറ്റം മഞ്ജുവിന്റെ വില കളയും. താന്‍ ആരാണെന്നും വില എന്താണെന്നും മഞ്ജു സ്വയം തിരിച്ചറിയണം. സോഷ്യല്‍ സ്റ്റാറ്റസ് നഷ്ടപ്പെടുന്നതിന് മുമ്പു മഞ്ജു നിലപാട് തിരുത്തണം.

ഒടിയന്‍ സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ സ്വീകരിക്കുന്നു: മഞ്ജു വാര്യര്‍




Keywords: Manju Warrier, Sreekumar Menon, Odiyan, Vanitha Mathil, CPM



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സഹായിക്കുന്നവരെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ കൈവിടും, എന്നോടും വനിതാ കൂട്ടായ്മയോടുമെല്ലാം ചെയ്തത് അതുതന്നെ, നിശിത വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍