Search

25 വര്‍ഷം പിന്നിട്ടിട്ടും മണിച്ചിത്രത്താഴിലെ അഭിനയത്തിന് അഭിനന്ദിക്കുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി ശോഭന

ചെന്നൈ: ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ്ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ ആരാധകരോട് നന്ദിയും മാപ്പും പറഞ്ഞ് നടി ശോഭന.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭന ഈ ചിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയതിന് ആരാധകരോട് മാപ്പ് ചോദിച്ചിരിക്കുന്നത്.

താന്‍ ഡാന്‍സ് സ്‌കൂളും പെര്‍ഫോമെന്‍സുമൊക്കെയായി തിരക്കിലായതിനാലാണ് പ്രതികരിക്കാന്‍ വൈകിയതെന്നും ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ആളുകള്‍ അഭിനന്ദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഇതേ അനുഭവമായിരിക്കുമെന്നും അവരോടെല്ലാം സ്‌നേഹവും ബഹുമാനവും അറിയിക്കുന്നതായും ശോഭന കുറിച്ചു.

Keywords: Manichitrathaz, 25th year, shobhana, facebook post



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “25 വര്‍ഷം പിന്നിട്ടിട്ടും മണിച്ചിത്രത്താഴിലെ അഭിനയത്തിന് അഭിനന്ദിക്കുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി ശോഭന