Search

ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുള്ള കേസുകള്‍ റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലക്ഷേത്രത്തിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ജനുവരി 22ന് സുപ്രീംകോടതി പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ സമാന ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ ഈ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

നേരത്തെ ഇതേ ആവശ്യവുമായി സംസ്ഥാന പൊലീസ് വകുപ്പ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Keywords: Sabarimala issue, Supreme court, High court, Government







vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുള്ള കേസുകള്‍ റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍