യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസം വൈകിച്ചെന്നു പിണറായി, പാരവച്ചത് സിപിഎം ഭരിച്ച പഞ്ചായത്തെന്നു ഉമ്മന്‍ ചാണ്ടി

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിമിത്തമാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതു വൈകിയതെന്നു മുഖ്യമന്ത്ര...



സ്വന്തം ലേഖകന്‍

കണ്ണൂര്‍: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിമിത്തമാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതു വൈകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഇതിന്റെ പേരില്‍ വിവാദത്തിനില്ലെന്നും സിപിഎം ഭരിച്ചിരുന്ന പഞ്ചായത്ത് പാറ പൊട്ടിക്കുന്നതില്‍ ഉള്‍പ്പെടെയുണ്ടാക്കിയ തടസ്സങ്ങളാണ് പദ്ധതി വൈകാന്‍ കാരണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പിണറായി യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.

2001 മുതല്‍ 2006 വരെ വിമാനത്താവളത്തിന്റെ നിര്‍മാണം നിലച്ചുപോയി. കണ്ണൂര്‍ വിമാനത്താവളത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ സ്വാഗതം ചെയ്തിരുന്നു.

എന്നാല്‍, ഒരുകൂട്ടര്‍ തുടക്കം മുതലേ എതിരായിരുന്നു. സ്ഥലമെടുപ്പിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. 2006ല്‍ വി.എസ്. സര്‍ക്കാരാണ് പദ്ധതിക്കു വീണ്ടും ജീവന്‍ കൊടുത്തത്.

വിമാനത്താവളം വൈകാന്‍ കാരണമായത് യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവമാണ്. എതിര്‍പ്പുകളുടെ പേരില്‍ പദ്ധതി മുടങ്ങിപ്പോകാന്‍ പാടില്ലെന്നു തുടര്‍ന്നു വന്ന ഇടതു സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു, പിണറായി പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍  സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ചടങ്ങില്‍ സംബന്ധിച്ച വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് പിണറായി ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളം ഏറ്റെടുത്തു നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്നും പിണറായി പറഞ്ഞു.

ഇതേസമയം, കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ വിവാദത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സന്തോഷിക്കേണ്ട നിമിഷമാണിത്. അപ്പോള്‍ വിവാദം വേണ്ട. കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണ് കണ്ണൂര്‍ വിമാനത്താവളം.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തനായി ലക്ഷ്യമിട്ടിരുന്നു. അന്നു  പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം ഭരിച്ചിരുന്ന  പഞ്ചായത്ത് കാട്ടിയ നിസ്സഹരണമാണ് വിമാനത്താവളത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തിയത്.

കാലത്ത് റണ്‍വേയുടെ പണി യുഡിഎഫ് സര്‍ക്കാരിന്റെ പൂര്‍ത്തിയായിരുന്നുവെന്നും ടെര്‍മിനലിന്റെ പണി 80 ശതമാനവും കഴിഞ്ഞിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കണ്ണൂരില്‍ ചെറുവിമാനം ഇറക്കി സാങ്കേതികമായി വമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നു.

അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറന്നുയര്‍ന്നു, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായി, ഇന്ന് ഒമ്പത് സര്‍വീസുകള്‍

http://www.vyganews.com/2018/12/kannur-airport-inaugurated.html

Keywords: Kannur International Airport, Mattannur, Suresh Prabhu, Pinarayi Vijayan, Air India Express, Oommen Chandy


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസം വൈകിച്ചെന്നു പിണറായി, പാരവച്ചത് സിപിഎം ഭരിച്ച പഞ്ചായത്തെന്നു ഉമ്മന്‍ ചാണ്ടി
യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസം വൈകിച്ചെന്നു പിണറായി, പാരവച്ചത് സിപിഎം ഭരിച്ച പഞ്ചായത്തെന്നു ഉമ്മന്‍ ചാണ്ടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoVIw0j9v-WlsKaYzbp-reYFEbj-9vRnc1O37KN5fg-6EEG_W7Zh9Xd5VPURNr4bD9pT4cEIainzBbechqeXtLGcFP5Xf8JWirqKFzFdN3Z7t92e5cYgrzv5eXZbehKMKdpCbM59OQrpE/s640/kannur+airport4.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoVIw0j9v-WlsKaYzbp-reYFEbj-9vRnc1O37KN5fg-6EEG_W7Zh9Xd5VPURNr4bD9pT4cEIainzBbechqeXtLGcFP5Xf8JWirqKFzFdN3Z7t92e5cYgrzv5eXZbehKMKdpCbM59OQrpE/s72-c/kannur+airport4.png
www.vyganews.com
https://www.vyganews.com/2018/12/political-game-behind-kannur-airport.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/12/political-game-behind-kannur-airport.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy