കൊച്ചി: മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ലോകത്താകമാനം 3500 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങി നിര്‍മ്മാതാക്കള്‍. ഇതുവരെ ഒരു മലയാള ചിത്രത...
ഫ്രാന്‍സ്, അയര്‍ലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലൊക്കെ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളസിനിമയുടെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമമാണ് ഇതിലൂടെ അണിയറക്കാര്‍ നടത്തുന്നത്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ചിത്രം റിലീസ് ചെയ്യും. എന്നാല്‍ കേരളത്തിലെ റിലീസിങ് സെന്ററുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളിലെത്തും.
മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്റേതാണ്. ക്യാമറ ഷാജി കുമാറും സംഗീതസംവിധാനം എം.ജയചന്ദ്രനും നിര്‍വ്വഹിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.
Keywords: Odiyan, Release, All world, Sreekumar Menon


COMMENTS