തിരുവനന്തപുരം: മാധ്യമനിയന്ത്രണ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതായി സൂചന. മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെ.സി. ജോസഫിന്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഗണിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനങ്ങള്‍ക്ക് പുറമേ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി.ആര്‍.ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതുനിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.
ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Government, Media controlling, Niyamasabha, Chief minister

0 thoughts on “മാധ്യമനിയന്ത്രണ തീരുമാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍”