തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിക്കാനാവാതെ തിരിച്ചിറങ്ങിയ മനിതി സംഘത്തിലെ യുവതികള്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രിയെ കാണ...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിക്കാനാവാതെ തിരിച്ചിറങ്ങിയ മനിതി സംഘത്തിലെ യുവതികള്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ മടങ്ങി.
തിരുച്ചിറപ്പള്ളിക്കുള്ള മാര്ഗമദ്ധ്യോണ് ഇവര്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രെയിനും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പുറത്തിറങ്ങിയതോടെ കനത്ത പ്രതിഷേധം കണ്ട് നേതാവ് വസുമതിയും സംഘവും പകച്ചുപോയി.
പ്രതിഷേധക്കാരിലൊരാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയെങ്കിലും പൊലീസുകാര്‍ പിടിച്ചുമാറ്റി. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘത്തിലെ മൂന്നു യുവതികളാണ് തിരുവനന്തപുരത്ത് എത്തിയത്.
പൊലീസ് സംരക്ഷണയില്‍ മലകയറാന്‍ ശ്രമിച്ച ഇവര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ പ്രതിഷേധത്തില്‍ ഭയന്ന് നീലിമലയില്‍ നിന്നു തിരിച്ചോടുകയായിരുനനു. യുവതികള്‍ എത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്ലിഫ് ഹൗസിനു മുന്നിലും പ്രതിഷേധമെന്ന നിലയില്‍ നാമജപം ആരംഭിച്ചിരുന്നു.
Keywords: Lord Ayyappa, Sabarimala, Maniti, Pampa, Protest, Women, Police
COMMENTS