Search

അഞ്ചു വിക്കറ്റ് കൈയിലുണ്ട്, ജയം 175 റണ്‍സ് അകലെ, ഇന്ത്യ പതറുന്നു



പെര്‍ത്ത്: ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പെന്നറിയപ്പെടുന്ന പെര്‍ത്തില്‍ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പതറുന്നു.

287 റണ്‍സ് വിജയലക്ഷ്യം പിന്തടരുന്ന ഇന്ത്യ നാലാം ദിവസം അവസാനിക്കുമ്പോള്‍ 112/5 എന്ന ദയനീയനിലയിലാണ്. അഞ്ചു വിക്കറ്റ് കൈയിലുണ്ടെങ്കിലും 175 റണ്‍സ് അകലെ നില്‍ക്കുന്ന ജയം എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമോ എന്ന കാര്യം സംശയമാണ്.

അനുനിമിഷം വിള്ളല്‍ കൂടി ബാറ്റിംഗ് ദുഷ്‌കരമാവുന്ന പിച്ചില്‍ വമ്പന്മാരെല്ലാം അടിയറ പറഞ്ഞിരിക്കുകയാണ്. ഹനുമ വിഹാരി (24), ഋഷഭ് പന്ത് (9) എന്നിവരാണ് ക്രീസില്‍. ഇവരിലാണ് പ്രതീക്ഷയും. ഇവര്‍ കൂടി വീണാല്‍ പിന്നെയെല്ലാം പെട്ടെന്നാവാനാണ് സാദ്ധ്യത.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് കെ.എല്‍. രാഹുല്‍ പവലിയനില്‍ തിരിച്ചെത്തി. ഇതോടെ, ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. രാഹുലിന്റെ ടെസ്റ്റ് കരിയറിനു മുന്നിലും ചോദ്യമുയരുന്നതാണ് ഈ പതനം.

ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ രാഹുലിനെ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. പിന്നെ പ്രതീക്ഷ പുജാരയും കോലിയുമായിരുന്നു. പുജാര നാല് റണ്‍സിനും കോലി 17 റണ്‍സിനും വീണു. ഇതോടെ, ഇന്ത്യ പരാജയം മണത്തു തുടങ്ങി.

48/3 എന്ന നിലയിലും മുരളി വിജയ് പൊരുതി. 20 റണ്‍സെടുത്ത് മുരളി കൂടാരം കയറിതിനു പിന്നാലെ പ്രതിരോധം വിട്ട് ആക്രമിക്കാന്‍ മുതിര്‍ന്ന് രഹാനയും (30) വീണു.

ഹേസില്‍വുഡും ലയണും രണ്ടു വീതം വിക്കറ്റു വീതം വീഴ്ത്തി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 റണ്‍സിന്  അവസാനിച്ചു. 56 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

ജസ്പ്രീത് ബുംറയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. 207/9 എന്ന നിലയില്‍ നിന്ന ആതിഥേയര്‍ അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്ക്-ഹേസില്‍വുഡ് സഖ്യം എടുത്ത 36 റണ്‍സിന്റെ ബലത്തില്‍  243 റണ്‍സ് നേടി.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അഞ്ചു വിക്കറ്റ് കൈയിലുണ്ട്, ജയം 175 റണ്‍സ് അകലെ, ഇന്ത്യ പതറുന്നു