Search

28 റണ്‍സെടുക്കുന്നതിനിടെ, അഞ്ച് വിക്കറ്റ് അടിയറവച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍! പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 147 റണ്‍സിന്റെ മാനംകെട്ട തോല്‍വി

സ്‌കോര്‍ ഓസ്‌ട്രേലിയ 326 & 243, ഇന്ത്യ 283 & 140

പെര്‍ത്ത്: ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പില്‍ ഇന്ത്യയ്ക്കു 147 റണ്‍സിന്റെ ദയനീയ പരാജയം.

രണ്ടാം ഇന്നിംഗ്‌സില്‍ 287 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെയും ഋഷഭ് പന്തുമാണ് പേരുകേട്ട ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

112ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിവസം കളി തുടങ്ങിയത്. 28 റണ്‍ ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ച് വിക്കറ്റും കളഞ്ഞുകുളിച്ചു ഇന്ത്യന്‍ ചുണക്കുട്ടികള്‍!

ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് നിമിഷവേഗത്തില്‍ വീണത്. ഒരേ ഓവറില്‍ ശര്‍മയേയും ബുംറയേയും കമ്മിന്‍സ് മടക്കി അയച്ചു.

നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.

ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 11 എന്ന നിലയിലെത്തി.

അഞ്ചു വിക്കറ്റ് കൈയിലുണ്ട്, ജയം 175 റണ്‍സ് അകലെ, ഇന്ത്യ പതറുന്നുപെര്‍ത്ത്: ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പെന്നറിയപ്പെടുന്ന പെര്‍ത്തില്‍ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പതറുന്നു.

287 റണ്‍സ് വിജയലക്ഷ്യം പിന്തടരുന്ന ഇന്ത്യ നാലാം ദിവസം അവസാനിക്കുമ്പോള്‍ 112/5 എന്ന ദയനീയനിലയിലാണ്. അഞ്ചു വിക്കറ്റ് കൈയിലുണ്ടെങ്കിലും 175 റണ്‍സ് അകലെ നില്‍ക്കുന്ന ജയം എത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമോ എന്ന കാര്യം സംശയമാണ്.

അനുനിമിഷം വിള്ളല്‍ കൂടി ബാറ്റിംഗ് ദുഷ്‌കരമാവുന്ന പിച്ചില്‍ വമ്പന്മാരെല്ലാം അടിയറ പറഞ്ഞിരിക്കുകയാണ്. ഹനുമ വിഹാരി (24), ഋഷഭ് പന്ത് (9) എന്നിവരാണ് ക്രീസില്‍. ഇവരിലാണ് പ്രതീക്ഷയും. ഇവര്‍ കൂടി വീണാല്‍ പിന്നെയെല്ലാം പെട്ടെന്നാവാനാണ് സാദ്ധ്യത.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് കെ.എല്‍. രാഹുല്‍ പവലിയനില്‍ തിരിച്ചെത്തി. ഇതോടെ, ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. രാഹുലിന്റെ ടെസ്റ്റ് കരിയറിനു മുന്നിലും ചോദ്യമുയരുന്നതാണ് ഈ പതനം.

ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ രാഹുലിനെ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. പിന്നെ പ്രതീക്ഷ പുജാരയും കോലിയുമായിരുന്നു. പുജാര നാല് റണ്‍സിനും കോലി 17 റണ്‍സിനും വീണു. ഇതോടെ, ഇന്ത്യ പരാജയം മണത്തു തുടങ്ങി.

48/3 എന്ന നിലയിലും മുരളി വിജയ് പൊരുതി. 20 റണ്‍സെടുത്ത് മുരളി കൂടാരം കയറിതിനു പിന്നാലെ പ്രതിരോധം വിട്ട് ആക്രമിക്കാന്‍ മുതിര്‍ന്ന് രഹാനയും (30) വീണു.

ഹേസില്‍വുഡും ലയണും രണ്ടു വീതം വിക്കറ്റു വീതം വീഴ്ത്തി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 റണ്‍സിന്  അവസാനിച്ചു. 56 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

ജസ്പ്രീത് ബുംറയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. 207/9 എന്ന നിലയില്‍ നിന്ന ആതിഥേയര്‍ അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്ക്-ഹേസില്‍വുഡ് സഖ്യം എടുത്ത 36 റണ്‍സിന്റെ ബലത്തില്‍  243 റണ്‍സ് നേടി.

Keywords: Australia, Test, March, India in Perth , Tim Paine, Steve Smith, Hanuma Vihari , Mitchell Starc,
Rishabh Pant, Nathan Lyon, Boxing Day


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “28 റണ്‍സെടുക്കുന്നതിനിടെ, അഞ്ച് വിക്കറ്റ് അടിയറവച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍! പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 147 റണ്‍സിന്റെ മാനംകെട്ട തോല്‍വി