തിരുവനന്തപുരം: നാലു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിച്ചു. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ ...
തിരുവനന്തപുരം: നാലു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിച്ചു. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളാണ് എല്‍.ഡി.എഫില്‍ ലയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍.ഡി.എഫ് വിട്ടത്. പിന്നീട് യു.ഡി.എഫുമായി സഹകരിച്ച ജെ.ഡി.യു പിന്നീട് യു.ഡി.എഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.
ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.
ഐ.എന്‍.എല്‍ കഴിഞ്ഞ 25 വര്‍ഷമായി എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
മറ്റു പാര്‍ട്ടികളും ഇടക്കാലത്തിനുശേഷം ഇടതുമുന്നണിയില്‍ തിരിച്ചെത്തുകയാണ്.
Keywords: L.D.F, 4 parties, J.D.U, I.N.L, Long years

COMMENTS