അഭിനന്ദ് ന്യൂഡല്‍ഹി : വോട്ടെണ്ണല്‍ പുരോഗമിക്കവെ, രാജസ്ഥാനിലും ഛത്തീസ് ഗഢിലും കോണ്‍ഗ്രസ് മുന്നേറുന്നു. മധ്യപ്രദേശിലാകട്ടെ, പ്രവചനങ്ങള്‍...
അഭിനന്ദ്
ന്യൂഡല്‍ഹി : വോട്ടെണ്ണല്‍ പുരോഗമിക്കവെ, രാജസ്ഥാനിലും ഛത്തീസ് ഗഢിലും കോണ്‍ഗ്രസ് മുന്നേറുന്നു. മധ്യപ്രദേശിലാകട്ടെ, പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് കോണ്‍ഗ്രസ് ബിജെപിക്ക് ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറമില്‍ അവര്‍ക്കു ഭരണം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് 105 സീറ്റില്‍ മുന്നേറുമ്പോള്‍, ബിജെപി 80 ഇടത്തു മാത്രമാണ് മുന്നില്‍.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 56 സീറ്റില്‍ മുന്നിലാണ്. ഇവിടെ ബിജെപി 25 ഇടത്തു മാത്രമാണ് മുന്നിലുള്ളത്.
മധ്യപ്രദേശില്‍ ബിജെപി 112, കോണ്‍ഗ്രസ് 110 എന്ന നിലയിലാണ് മുന്നേറ്റം.
ഭരണവിരുദ്ധ വികാരം അലയടിക്കുന്ന മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 23 സീറ്റ് നേടി മുന്നിലാണ്. കോണ്‍ഗ്രസിന് 12 സീറ്റില്‍ മാത്രമാണ് മുന്‍തൂക്കം. രണ്ടു സീറ്റില്‍ ബിജെപിയും മറ്റുള്ളവര്‍ മൂന്നു സീറ്റിലും മുന്നിലാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
രാജസ്ഥാനും മധ്യപ്രദേശും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. തെലങ്കാനയിലാകട്ടെ, കേന്ദ്രത്തില്‍ ബിജെപിക്കൊപ്പമായിരുന്ന തെലങ്കാന രാഷ്ട്ര സമതി (ടിആര്‍എസ്) അവരുമായി സഖ്യം പിരിഞ്ഞതില്‍ പിന്നെയുള്ള തിരഞ്ഞെടുപ്പാണ്. മിസോറമില്‍ കോണ്‍ഗ്രസ് ദീര്‍ഘകാലമായി ഭരിക്കുകയാണ്. ലാല്‍ തന്‍ഹൗല 2013 മുതല്‍ ഭരണം തുടരുകയാണ്.
Keywords: Counting of votes, Lok Sabha elections, Rajasthan, Madhya Pradesh, Chhattisgarh, Mizoram, Telangana, Congress party, TRS, BJP, MNF, Telangana Rashtra Samithi
COMMENTS