Search

ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രി തള്ളിയത്.

ശബരിമലയില്‍ സ്ത്രീകള്‍ വരേണ്ടെന്നു പറയാന്‍ ഒരു മന്ത്രിക്കും കഴിയില്ലെന്നും ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പൊലീസ് സൗകര്യം ഒരുക്കുമെന്നും  ഇതുവരെ സ്ത്രീകള്‍ അവര്‍ക്ക്  താത്പര്യമില്ലാത്തതുകൊണ്ടാണ്‌ ദര്‍ശനം  നടത്താതിരുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.

 സ്ത്രീകളെ തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍സംഘത്തെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്ത് പൊലീസ് ഇടപെടലിന് പരിധിയുണ്ടെന്ന്  വ്യക്തമാക്കിയ അദ്ദേഹം മനീതി സംഘം തന്നെ കണ്ടുവെന്നു പറയുന്നത് കളവാണെന്നും കൂട്ടിച്ചേര്‍ത്തു.

Keywords: Chief minister, Devaswom minister, Police, Sabarima issue




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്ത്