ന്യൂഡല്‍ഹി: പ്രളയദുരന്തം നേരിടുന്നതിന് കേരളത്തിനു 3048 കോടി രൂപയുടെ സഹായധനം കൂടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൊത്തം 5700 കോടിയുടെ ...
ന്യൂഡല്‍ഹി: പ്രളയദുരന്തം നേരിടുന്നതിന് കേരളത്തിനു 3048 കോടി രൂപയുടെ സഹായധനം കൂടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൊത്തം 5700 കോടിയുടെ സഹായധനമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
തുടക്കത്തിലെ ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ബില്ലുകളും കണക്കുകളും കേരളം സമര്‍പ്പിക്കുന്ന മുറയ്ക്ക് ഈ തുക കേരളത്തിനു കൈമാറും.
ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കും ഇതോടൊപ്പം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തേ 600 കോടി രൂപ കേരളത്തിന് അടിയന്തര സഹായം അനുവദിച്ചിരുന്നു. ഭവന നിര്‍മ്മാണം, റോഡ് വികസനം, കൃഷിയിടങ്ങളുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണ് തുക അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി കേരളത്തിന് 2500 കോടി രൂപ നല്‍കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ നേരത്തേ അനുവദിച്ച 600 കോടി രൂപ കൂടി ചേര്‍ത്താണോ ഇപ്പോള്‍ പ്രഖ്യാപനം വന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും ലോകബാങ്കിന്റെയും നിഗമനമനുസരിച്ച് പുനര്‍നിര്‍മാണത്തിന് കേരളത്തിന് 31,000 കോടി രൂപ ആവശ്യമുണ്ട്.
Keywords: Kerala, Flood, Fund, Center, Government of India

COMMENTS